HomeNewsLatest Newsനടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റി; നഗരസഭയ്‌ക്കെതിരെ ക്ഷുഭിതനായി നടൻ

നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റി; നഗരസഭയ്‌ക്കെതിരെ ക്ഷുഭിതനായി നടൻ

കോഴിക്കോട് : തന്നോട് ഒന്ന് പറയുകപോലും ചെയ്യാതെ തന്റെ വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റിയതായോ നടൻ മാമുക്കോയ. യാതൊരു കയ്യേറ്റവും താന്‍ നടത്തിയിട്ടില്ലെന്നും നഗരസഭയും മാറാട് പോലീസും തമ്മിലുള്ള ഒത്താശയോടെയാണ് ഇത് നടന്നതെന്നും മാമുക്കോയ പ്രതികരിച്ചു. വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റുന്ന സമയത്ത് താന്‍ വീട്ടില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ തന്റടുത്ത് ഇക്കാര്യം പറയാനുള്ള സാമാന്യ മര്യാദ പോലും പോലീസ് കാണിച്ചില്ലെന്നും മാമുക്കോയ പറയുന്നു. വിഷയത്തില്‍ മേയറുമായി ബന്ധപ്പെട്ടെങ്കിലും അവരുടെ ഫോണ്‍ സ്യുച്ച് ഓഫാണ്. ഡെപ്യൂട്ടി മേയറെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ടെന്നും വിഷയത്തില്‍ വേണ്ടത് ചെയ്യാമെന്നാണ് അവര്‍ പറഞ്ഞതെന്നും മാമുക്കോയ പ്രതികരിച്ചു.

 

 

 

ഇന്ന് രാവിലെയാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ കോഴിക്കോട് നഗരസഭാ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റിയത്. രാവിലെ മുതല്‍ കൈയേറ്റമെന്ന് ആരോപിച്ച് മാമുക്കോയയുടെ വീടിന് സമീപമുള്ള കടകളെല്ലാം പോലീസിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ റോഡില്‍ നിന്നും ഏറെ വിട്ടുള്ള മാമുക്കോയയുടെ വീടിന്റെ മതിലാണ് പൊളിച്ചുമാറ്റിയിരിക്കുന്നത്. ഇന്ന് പൊളിച്ചുമാറ്റിയ കടകള്‍ക്കെല്ലാം നഗരസഭ നേരത്തെ നോട്ടീസ് കൊടുത്തിരുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ കൈയേറ്റം നടത്തിയെന്ന് കാണിച്ചോ പൊളിച്ചുമാറ്റാന്‍ പോകുകയാണെന്ന് പറഞ്ഞുകൊണ്ടോ ഉള്ള യാതൊരു നോട്ടീസും തനിക്ക് ലഭിച്ചിരുന്നില്ലെന്നും മാമുക്കോയ പറയുന്നു.

ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !

എന്റെ ശരീരത്തിനായി ആ സൂപ്പർസ്റ്റാർ നിരന്തരം ശല്യപ്പെടുത്തുന്നു ! നടി രാധിക ആപ്‌തെ യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

അടിച്ചുപൂസായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പെൺകുട്ടികൾ !പൂസായി കാലിൽ നിൽക്കാനാവാതെ പെൺകുട്ടികൾ കാട്ടിക്കൂട്ടുന്നതു കണ്ട് റെയ്ഡിനെത്തിയ അധ്യാപകർ നടുങ്ങി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments