HomeFOODകറിയിൽ എരിവ് കൂടിപ്പോയോ ? ഈ ടിപ്സ് ഒന്നു പരീക്ഷിക്കൂ

കറിയിൽ എരിവ് കൂടിപ്പോയോ ? ഈ ടിപ്സ് ഒന്നു പരീക്ഷിക്കൂ

പാചകം ചെയ്യുമ്ബോള്‍ വിഭവങ്ങളില്‍ എരിവ് കൂടി പോകുന്നത് സാധാരണമാണ്. എരിവ് കുറഞ്ഞുപോയാല്‍ പരിഹരിക്കാൻ എളുപ്പമാണ്. എന്നാല്‍ കൂടിപ്പോയാല്‍ ചില കാര്യങ്ങള്‍ ചെയ്ത് അത് പരിഹരിക്കാം. ഇനി ഈ ടിപ്സ് പരീക്ഷിക്കാം. കറികളില്‍ എരിവ് കൂടിയാലും ഉപ്പ് കൂടിയാലും ഒരുപോലെ ചെയ്യാവുന്ന ഒന്നാണ് അതിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്തുകൊടുക്കുകയെന്നത്. ഇത് വെന്തുകഴിഞ്ഞാല്‍ എടുത്തുമാറ്റണമെങ്കില്‍ മാറ്റാം.

എരിവ് കൂടിയാല്‍ കുറച്ച്‌ ടൊമാറ്റോ കെച്ചപ്പ് ചേര്‍ക്കുകൊടുക്കുന്നതും ഗുണം ചെയ്യും.ഇതും എരിവ് കുറയ്ക്കാൻ സഹായിക്കും. ചിലര്‍ തക്കാളി അരച്ച്‌ ചേര്‍ക്കാറുണ്ട്. തക്കാളി അരച്ചുചേര്‍ക്കുന്നതിനെക്കാള്‍ കെച്ചപ്പ് ചേര്‍ക്കുന്നത് തന്നെയാണ് നല്ലത്.

കറിയിലേക്ക് കുറച്ച്‌ പുളിയില്ലാത്ത കട്ടത്തൈര് ചേര്‍ത്തുകൊടുത്തായാലും എരിവ് കുറയും. ഇതും കറിയിലെ മസാലകളും എരിവും കുറയ്ക്കാൻ സഹായിക്കും. കട്ടത്തൈര് അല്ലെങ്കില്‍ ക്രീമും ഇതുപോലെ ചേര്‍ത്തുകൊടുക്കാം. കറിയിലേക്ക് അല്‍പം ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും എരിവിനെ മയപ്പെടുത്തും. അതല്ലെങ്കില്‍ വിനാഗിരി ആയാലും മതി. ഇതും കറിയുടെ സ്വഭാവമനുസരിച്ച്‌ ചേര്‍ക്കുന്നതാകും നല്ലത്. കറിയില്‍ എരിവ് കൂടിയാല്‍ കുറച്ച്‌ പച്ചക്കറി കഷ്ണങ്ങള്‍ കൂടി ചേര്‍ത്തുകൊടുത്താലും എരിവ് കുറയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments