HomeFOODഅല്പം ഗോതമ്പ് പൊടി ഉണ്ടോ ? പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം കുട്ടികൾക്കൊരു കിടിലൻ സ്‌നാക്‌സ്

അല്പം ഗോതമ്പ് പൊടി ഉണ്ടോ ? പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം കുട്ടികൾക്കൊരു കിടിലൻ സ്‌നാക്‌സ്

അല്പം ഗോതമ്പുപൊടിയുണ്ടെങ്കിൽ പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം സ്‌നാക്‌സ്. ചിക്കന്‍ കൂടിയുണ്ടെങ്കില്‍ ഗോതമ്ബുകൊണ്ട് കിടിലന്‍ മോമോസ് വീട്ടിലുണ്ടാക്കാം

ചേരുവകള്‍

2 കപ്പ് ആട്ട

2 ടീസ്പൂണ്‍ എണ്ണ

1 കപ്പ് ചെറുതാക്കിയ ചിക്കന്‍

1 കപ്പ് ഉള്ളി അരിഞ്ഞത്

മസാല ദോശ മടുത്തോ? എങ്കില്‍ വീട്ടിലുണ്ടാക്കാം വേറിട്ട മുട്ട മസാല ദോശ

1 ടീസ്പൂണ്‍ ഇഞ്ചി അരിഞ്ഞത്

1/2 കപ്പ് മല്ലിയില അരിഞ്ഞത്

2 ടീസ്പൂണ്‍ വെണ്ണ

രുചി അനുസരിച്ച്‌ ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ ചിക്കന്‍, ഉള്ളി, ഇഞ്ചി, മല്ലിയില, വെണ്ണ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി വെക്കണം.

എല്ലാ ചേരുവകളും ശരിയായി മിക്സ് ആവാന്‍ കൈകള്‍ ഉപയോഗിക്കേണ്ടതാണ്.

രുചിക്കനുസരിച്ച്‌ ഉപ്പ് ചേര്‍ത്ത് 10-15 മിനിറ്റ് മാറ്റി വെക്കുക.

ഈ സമയം ആട്ട, ഒരു നുള്ള് ഉപ്പ്, എണ്ണ, വെള്ളം എന്നിവ ചേര്‍ത്ത് കുഴക്കുക

ഇത് നല്ലതുപോലെ മാവ് പരുവത്തില്‍ ആക്കി മാറ്റി വെക്കുക

മാവ് എടുത്ത് ചെറിയ ഉരുളകളാക്കി ചെറിയ പൂരിയുടെ വലുപ്പത്തില്‍ പരത്തിയെടുക്കുക

ഇതിന് നടുവിലേക്ക് ഒരു സ്പൂണ്‍ നിറയെ നമ്മള്‍ മുന്‍പ് മസാല മിക്സ് ചെയ്ത് മാറ്റി വെച്ച ചിക്കന്‍ ഉള്‍പ്പടെയുള്ള ചേരുവ ചേര്‍ക്കുക.

പിന്നീട് മോമോസിന്റെ രൂപത്തില്‍ മടക്കിയെടുക്കുക

അല്ലെങ്കില്‍ നിങ്ങള്‍ക്ക് എല്ലാ വശങ്ങളും കൂട്ടിച്ചേര്‍ത്ത് ഉരുളയാക്കുകയും ചെയ്യാം

പിന്നീട് ഇഡ്ഡലി തട്ടില്‍ എണ്ണ പുരട്ടി 20-30 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments