HomeHealth Newsഈ പ്രത്യേക അസുഖമുള്ളവർ ജീരകം ഒരിക്കലും കഴിക്കരുത് !

ഈ പ്രത്യേക അസുഖമുള്ളവർ ജീരകം ഒരിക്കലും കഴിക്കരുത് !

ജീരകവെള്ളം കുടിയ്ക്കുമ്ബോഴോ ജീരകം കഴിയ്ക്കുമ്ബോഴോ പുളിച്ച്‌ തികട്ടല്‍ അനുഭവപ്പെടുന്നെകില്‍ ജീരകം ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒന്നാണ് ജീരകം. എന്നാല്‍ ജീരകത്തിന് ഗുണം മാത്രമല്ല ദോഷങ്ങളും ഉണ്ട് എന്നറിയാമോ ? ജീരകവെള്ളം കുടിയ്ക്കുമ്ബോഴോ ജീരകം കഴിയ്ക്കുമ്ബോഴോ പുളിച്ച്‌ തികട്ടല്‍ അനുഭവപ്പെടുന്നെകില്‍ ജീരകം ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. നെഞ്ചെരിച്ചില്‍ ഉള്ളപ്പോള്‍ ഒരിക്കലും ജീരകം കഴിയ്ക്കരുത്.പ്രമേഹ രോഗികകള്‍ക്ക് ജീരകത്തിന്റെ ഉപയോഗം വളരെ ദോഷകരമായാണ് ബാധിക്കുന്നത്. കാരണം ജീരകം കഴിയ്ക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കും. പല വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതിനും ജീരകം പലപ്പോഴും കാരണമാകുന്നു. അമിതമായി ജീരകം കഴിക്കുന്നത് കരളിന് പ്രശ്നമുണ്ടാക്കും. കൂടുതല്‍ കാലം അമിതമായ തോതില്‍ ജീരകം ഉപയോഗിച്ചാല്‍ അത് പലപ്പോവും കരളിനെ പ്രശ്നത്തിലാക്കുന്നു.

എന്നാൽ ജീരകത്തിനു നിരവധി ഗുണങ്ങളുമുണ്ട്. കായിക ശേഷി വര്‍ദ്ധിപ്പിക്കുക,ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുക എന്നിവയ്‌ക്കെല്ലാം ജീരകം ഉപയോഗിക്കാം. ആന്റി ഓക്‌സിഡന്റിന്റെ കലവറയായ ജീരകം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ആന്റിസെപ്റ്റിക് ഗുണമുള്ളതിനാല്‍ ജലദോഷം അകറ്റുന്നതിന് സഹായിക്കും. സമൃദ്ധമായി ഇരുമ്ബ് അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച അകറ്റാനും ഉത്തമമാണ് ജീരകം. വിളര്‍ച്ച, ചെന്നിക്കുത്ത്, ദഹനക്കേട്, ഗ്യാസ് മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക് ജീരകത്തിന് ആശ്വാസം നല്‍കാന്‍ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments