ഇതുവരെ മനസ്സില്‍ പോലും ചിന്തിക്കാത്ത തരത്തില്‍ മത്തങ്ങ കൊണ്ട് ഒരു ജ്യൂസ് തയ്യാറാക്കിയാലോ. ഇതിനായി ആദ്യം തന്നെ പഴുത്ത മത്തൻ എടുത്ത് തൊലി കളഞ്ഞതിനുശേഷം ചെറിയ കഷ്ണങ്ങളാക്കി എടുക്കണം. പിന്നീട് ഇത് നല്ലതുപോലെ കഴുകിയതിനുശേഷം ഒരു സ്റ്റീമറില്‍ വച്ച് ആവി കയറ്റി വേവിച്ചെടുക്കാം. ഇത് തണുക്കാനായി മാറ്റിവെക്കാം. തണുത്തതിനുശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചേര്‍ത്തു കൊടുക്കാം. തണുപ്പിച്ച് കട്ടയാക്കി എടുത്ത ഒരു പാക്കറ്റ് പാല് കൂടി ഇതിലേക്ക് പൊടിച്ച് ചേര്‍ത്ത് കൊടുക്കാം. മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഒരു പഴവും കൂടി ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കാം. കിടിലൻ രുചിയില്‍ മത്തങ്ങ ജ്യൂസ് തയ്യാറായിക്കഴിഞ്ഞു. ഇത് മത്തങ്ങ കൊണ്ട് തയ്യാറാക്കിയതാണ് എന്ന് ആരും പറയില്ല.