HomeFOODക്രിസ്മസിന് ഓവൻ ഇല്ലാതെ അടിപൊളി പ്ലം കേക്ക് ഉണ്ടാക്കാം !

ക്രിസ്മസിന് ഓവൻ ഇല്ലാതെ അടിപൊളി പ്ലം കേക്ക് ഉണ്ടാക്കാം !

ക്രിസ്മസ് അടുത്തതിനാല്‍ ഇനി എല്ലാ വീടുകളിലും അഘോഷങ്ങളിലും കാണുന്ന് ഒന്നാണ് പ്ലം കേക്ക്. എന്നാല്‍, സ്വാദിഷ്ടമായ പ്ലം കേക്ക് ഓവനില്ലാതെ ഉണ്ടാക്കുന്നതെങ്ങനെ എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

മൈദ 2 കപ്പ്
മുട്ട 3 എണ്ണം
ബേക്കിംഗ് പൗഡര്‍ ഒന്നര ടീസ്പൂണ്‍
ബേക്കിംഗ് സോഡ അര ടീസ്പൂണ്‍
ഉപ്പ് കാല്‍ ടീസ്പൂണ്‍
പഞ്ചസാര രണ്ട് കപ്പ്
ഏലയ്‌ക്ക പൊടിച്ചത് 2 ടീസ്പൂണ്‍
ഗ്രാമ്ബു 2 ടീസ്പൂണ്‍
ജാതിക്ക ഒരു ചെറിയ കഷ്ണം
പട്ട ഒരു ചെറിയ കഷ്ണം
ഓറഞ്ച് ജ്യൂസ് 1 കപ്പ് വീതം
ഡ്രൈ ഫ്രൂട്സ് കാല്‍ കപ്പ്
ഓയില്‍ ഒരു കപ്പ്

തയാറാക്കുന്ന വിധം

ഓറഞ്ച് നീരില്‍ ഡ്രൈ ഫ്രൂട്സ് ഒരു മണിക്കൂര്‍ കുതിര്‍ക്കാൻ വയ്‌ക്കുക. ശേഷം പകുതി കപ്പ് പഞ്ചസാര, ഗ്രാമ്ബു, ഏലയ്‌ക്ക, ജാതിക്ക എന്നിവ ചേര്‍ത്തു് പൊടിച്ച്‌ മാറ്റി വെയ്‌ക്കുക. ഒരു പാനില്‍ പകുതി കപ്പ് പഞ്ചസാര ഇട്ട് കാരമേല്‍ ഉണ്ടാക്കി നല്ലതുപോലെ തണുക്കാൻ വയ്‌ക്കുക.

ഇതിന് ശേഷം മൈദ,ബേക്കിംഗ് പൗഡര്‍,ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ നല്ലതുപോലെ മിക്സ് ചെയ്യുക. മുട്ടയുടെ വെള്ളയും മഞ്ഞ കരുവും വേര്‍തിരിച്ചെടുത്തതിന് ശേഷം മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തു മാറ്റി വയ്‌ക്കുക. മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, ഓയില്‍ എന്നിവ ചേര്‍ത്തു അടിച്ചെടുക്കുക.

ഈ മിശ്രിതത്തിലേക്ക് മിക്സ് ചെയ്ത മൈദയുടെ കൂട്ട് കുറച്ച്‌ കുറച്ചായി യോജിപ്പിച്ച്‌ ചേര്‍ക്കുക. എന്നിട്ട്, ആദ്യം കുതിര്‍ക്കാൻ വെച്ച ഡ്രൈ ഫ്രൂട്സും ഇതിലേക്ക് ചേര്‍ക്കുക. മുട്ടയുടെ വെള്ള പതപ്പിച്ചെടുത്തത് ചേര്‍ത്തു മെല്ലെ യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം കേക്ക് ടിന്നിലേക്കൊഴിക്കുക. ഒരു സ്റ്റീല്‍ പാത്രത്തില്‍ ഒരു ചെറിയ സ്റ്റാൻഡ് വച്ചു കൊടുത്തു 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക. 10 മിനിറ്റിന് ശേഷം കേക്ക് ടിൻ വച്ചു കൊടുത്തു 40 – 45 മിനിറ്റ് കുറഞ്ഞ തീയില്‍ അടച്ചു വച്ചു ബേക്ക് ചെയ്തെടുക്കാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments