HomeTech And gadgetsഇനി ഫുൾ കളറാകും; വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം; ഫിൽറ്ററുകളിലും മാറ്റങ്ങൾ

ഇനി ഫുൾ കളറാകും; വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം; ഫിൽറ്ററുകളിലും മാറ്റങ്ങൾ

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതില്‍ മെറ്റ പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നത്. ഇപ്പോഴിതാ ഫില്‍ട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്‌സ്പീരിയൻസ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. റീല്‍സിനും ഫോട്ടോ, സ്‌റ്റോറീസ് എന്നിവയ്‌ക്ക് പുറമെ പുതിയ അപ്‌ഡേറ്റ് ഫില്‍ട്ടറിലും എത്തിയിരിക്കുകയാണ്.

ഫേഡ്, ഫേഡ് വാം, ഫേഡ് കൂള്‍, സിമ്ബിള്‍, സിമ്ബിള്‍ വാം, സിമ്ബിള്‍ കൂള്‍, ബൂസ്റ്റ്, ബൂസ്റ്റ് കൂള്‍, ഗ്രാഫൈറ്റ്, ഹൈപ്പര്‍, റോസി, എമറാള്‍ഡ്, മിഡ്നൈറ്റ്, ഗ്രെയ്‌നി, ഗ്രിറ്റി, ഹാലോ, കളര്‍ ലീക്ക്, സോഫ്റ്റ് ലൈറ്റ്, സൂം ബ്ലര്‍, ഹാന്‍ഡ്ഹെല്‍ഡ്, വൈഡ് ആംഗിള്‍ തുടങ്ങിയവയാണ് ആപ്പിലെ പുതിയ ഫില്‍ട്ടറുകള്‍. വ്യക്തിഗത വീഡിയോ ക്ലിപ്പുകള്‍ക്ക് സഹായമാകുന്ന അണ്‍ഡു, റീഡു തുടങ്ങിയ വീഡിയോ എഡിറ്റിംഗ് ടൂളുകളും പുതിയ അപ്‌ഡേറ്റിലുള്‍പ്പെടുന്നുണ്ട്. ടെക്സ്റ്റ്-ടു-സ്പീച്ച്‌ വോയ്‌സുകള്‍, പുതിയ ഫോണ്ടുകള്‍, ടെക്സ്റ്റ് സ്റ്റൈല്‍ എന്നിവയും അപ്ഡേറ്റില്‍ ഉള്‍പ്പെടുന്നു. പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്‌സിന് മാത്രമായി ഷെയര്‍ ചെയ്യാവുന്ന പുതിയ ഫീച്ചര്‍ കഴിഞ്ഞ ആഴ്ച ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments