HomeNewsLatest Newsതൃശൂരിൽ തുറന്നുകിടന്ന കാനയിലേക്ക് ബൈക്ക് മറിഞ്ഞു കൈക്കുഞ്ഞുള്‍പ്പെടെ കാനയിലേക്ക് വീണു; രക്ഷപെട്ടത് അത്ഭുതകരമായി

തൃശൂരിൽ തുറന്നുകിടന്ന കാനയിലേക്ക് ബൈക്ക് മറിഞ്ഞു കൈക്കുഞ്ഞുള്‍പ്പെടെ കാനയിലേക്ക് വീണു; രക്ഷപെട്ടത് അത്ഭുതകരമായി

തൃശൂരിൽ പണി പൂര്‍ത്തിയാക്കാതെ തുറന്ന് കിടന്ന കാനയിലേക്ക് ബൈക്ക് മറിഞ്ഞു
ബൈക്കില്‍ സഞ്ചരിച്ച സഹോദരങ്ങളും കൈക്കുഞ്ഞുമുള്‍പ്പെടെ മൂന്നുപേർ അപകടത്തിൽപ്പെട്ടു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഹോദരനും സഹോദരിയും യുവതിയുടെ കുട്ടിയുമാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ പാലുവായ് സ്വദേശികളാണ് ഇവര്‍. ബൈക്ക് നിര്‍ത്തി സ്റ്റാൻഡിട്ടതിന് പിന്നാലെ വാഹനം ചരിയുകയും കാനയിലേക്ക് കുട്ടിയും യുവതിയും മറിയുകയുമായിരുന്നു.

കഴിഞ്ഞ പത്ത് ദിവസത്തോളമായി സ്ലാബ് ഇടാതെ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു കാന എന്ന് നാട്ടുകാർ പറയുന്നു. കാനയുടെ ഉള്ളിലേക്കാണ് യുവതി വീണത്. ഹെല്‍മറ്റ് ധരിച്ചതിനാലാണ് യുവതി ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാവറട്ടി സെൻട്രലില്‍ വികസനത്തിന്റെ പേരില്‍ ഇരുവശങ്ങളിലും കാന നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനോട് ചേര്‍ന്ന് നികത്താത്ത കുഴികളുമുണ്ട്. ഇതാണ് അപകടത്തിന് കാരണമായത്. കാനയും റോഡും തമ്മിലുള്ള വിടവ് നികത്താത്തതാണ് അപകടത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments