HomeNewsVideo-Newsഡയാലിസിസ് ഓർമ്മയാകുന്നു...വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

രണ്ടര ലക്ഷത്തോളം രോഗികളാണ് എല്ലാ വര്‍ഷവും വൃക്ക രോഗങ്ങളാല്‍ മരിക്കുന്നത്. വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലക്കുമ്പോള്‍ ഡയാലിസിസ് ചെയ്യുന്നതിനോ, വൃക്ക മാറ്റി വെക്കുന്നതിനോ, വലിയ തുകയാണ് ചിലവാകുക. എന്നാൽ, ശരീരത്തില്‍ വച്ചുപിടിപ്പിക്കാവുന്ന കൃത്രിമ വൃക്കയുടെ കണ്ടുപിടുത്തവുമായി ഇതാ അമേരിക്കയിലെ നെഫ്രോളജിസ്റ്റുകള്‍. വൃക്കരോഗങ്ങള്‍ക്കു ഡയാലിസിസ് ഇല്ലാതെ തന്നെ ചികിത്സ സാധ്യമാകുമെന്നാണ് വൈദ്യശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. ടെന്നിസീ ആസ്ഥാനമായുള്ള വാണ്ടര്‍ബില്‍റ്റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കൃത്രിമ കിഡ്‌നി വികസിപ്പിച്ചിരിക്കുന്നത്. കിഡ്‌നി രോഗം ബാധിച്ച് ഡയാലിസിസിനും കിഡ്‌ന മാറ്റിവയ്ക്കലിനും വിധേയരാവുന്ന നിരവധി രോഗികള്‍ക്കു പുതുജീവന്‍ നല്‍കുന്നതാണ് ഈ വാര്‍ത്ത. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കൃത്രിമ കിഡ്‌നികള്‍ വിപണിയിലെത്തുമാണ് റിപോര്‍ട്ട്.

 

 

 

ഒരു മൈക്രോചിപ്പ് ഘടിപ്പിച്ചതായിരിക്കും കൃത്രിമ വൃക്ക. പ്രവര്‍ത്തന രഹിതമായ വൃക്ക നീക്കം ചെയ്യാതെ തന്നെ കൃത്രിമ വൃക്ക സ്ഥാപിക്കാനാകും. ശരീരത്തില്‍നിന്നുള്ള മലിനവസ്തുക്കള്‍ വേര്‍തിരിച്ചു പുറത്തുകളയാന്‍ കഴിയുന്നതായിരിക്കും ഈ വൃക്ക. ശരീരത്തില്‍ സ്ഥാപിക്കാന്‍ കഴിയുന്നവിധത്തില്‍ ചെറുതായിരിക്കും കൃത്രിമ വൃക്ക എന്നും ഡോക്ടര്‍മാര്‍ പറയുന്നു. രാജ്യത്തു കിഡ്‌നി രോഗം ബാധിച്ച ആയിരക്കണക്കിനു രോഗികളില്‍ ഇതു പരീക്ഷിക്കും. ഫുഡ് ആന്റ് ഡ്രഗ് അസോസിയേഷന്റെ (എഫ്ഡിഎ) അംഗീകാരം ലഭിച്ചാല്‍ മാത്രമേ കൃത്രിമ കിഡ്‌നി പുറത്തുവരികയുള്ളൂവെന്നു കണ്ടുപിടിത്തത്തിനു നേതൃത്വം നല്‍കിയ ഡോക്ടര്‍ ഷുവോ റോയ് വ്യക്തമാക്കി.

ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുന്ന സുന്ദരികളെ, നിങ്ങൾ വായിക്കണം ഈ എറണാകുളം സ്വദേശിനിക്ക് സംഭവിച്ചത് !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

ഇവർ ഇങ്ങനെയൊക്കെയാണോ ? ഇതാ നിങ്ങൾക്ക് ഒരിക്കലും പിടികിട്ടാത്ത സ്ത്രീകളുടെ 7 രഹസ്യ ശീലങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments