HomeNewsLatest Newsലോ അക്കാദമി പ്രശ്‌നത്തിൽ ലക്ഷ്​മി നായർ ക്രമക്കേട്​ നടത്തിയതിന്​ തെളിവുണ്ട്; ​​ഡീബാര്‍ ചെയ്യണമെന്ന് ഉപസമിതി റിപ്പോര്‍ട്ട്

ലോ അക്കാദമി പ്രശ്‌നത്തിൽ ലക്ഷ്​മി നായർ ക്രമക്കേട്​ നടത്തിയതിന്​ തെളിവുണ്ട്; ​​ഡീബാര്‍ ചെയ്യണമെന്ന് ഉപസമിതി റിപ്പോര്‍ട്ട്

ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിനു തെളിവുണ്ടെന്ന് ഉപസമിതി. ഗുരുതരമായ ചട്ടലംഘനമാണ് ലക്ഷ്മി നായര്‍ നടത്തിയിരിക്കുന്നതെന്നും ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാർഥികളോട്​ പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയതിന്​ വ്യക്തമായ തെളിവുണ്ടെന്ന്​ ഉപസമിതി റിപ്പോർട്ടിൽ വ്യക്തമാക്കി. വിദ്യാർഥികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിധമാണ്​ ഹോസ്​റ്റലുകളിലും കാമ്പസിലും കാമറ സ്ഥാപിച്ചത്​. ഇ​േൻറണൽ മാർക്ക് അനുവദിക്കുന്നതിനുള്ള എല്ലാ അധികാരവും പ്രിൻസിപ്പൽ സ്വയം കൈയാളിയിരിക്കുകയാണ്. അധ്യാപകർക്ക് ഇതിനുള്ള അധികാരമില്ല. സർവകലാശാല ചട്ടങ്ങൾ അട്ടിമറിച്ചാണ് ഇ​േൻറണൽ മാർക്ക് നൽകിയത്. അന്വേഷണത്തി​െൻറ ഭാഗമായി ഉപസമിതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ‌ പോലും പ്രിൻസിപ്പൽ തയ്യാറായില്ലെന്നും ഉപസമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

 

 

 

ലക്ഷ്​മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് അഞ്ച്​ വർഷത്തേക്ക്​ വിലക്കാനാണ്​ സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്​തത്​. സര്‍വകലാശാലാ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉപസമിതി നടപടിക്ക് ശുപാര്‍ശ ചെയ്തത്. അതേസമയം, ഉപസമിതി വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച റിപ്പോർട്ട് സിൻഡിക്കേറ്റ്​ ഏകകണ്​ഠമായി അംഗീകരിച്ചു. നടപടിക​െളക്കുറിച്ച്​ ചർച്ച ചെയ്യാൻ ചേർന്ന സിൻഡിക്കേറ്റ്​ യോഗത്തിൽ ലക്ഷ്​മി നായരെ അഞ്ചു വർഷത്തേക്ക്​ ഡീബാർ ചെയ്യണമെന്ന്​ ഉപസമിതി കർവീനർ ആവശ്യപ്പെട്ടതായാണ്​ വിവരം. പരീക്ഷാ ചുമതലകളിൽ നിന്ന്​ മാറ്റി നിർത്തണമെന്നും മാനേജ്​​െമൻറിനോട്​ സർവകലാശാല ഇക്കാര്യം ആവശ്യപ്പെടണമെന്നും ഉപസമിതി കൺവീനർ പറഞ്ഞു.

ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുന്ന സുന്ദരികളെ, നിങ്ങൾ വായിക്കണം ഈ എറണാകുളം സ്വദേശിനിക്ക് സംഭവിച്ചത് !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

ഇവർ ഇങ്ങനെയൊക്കെയാണോ ? ഇതാ നിങ്ങൾക്ക് ഒരിക്കലും പിടികിട്ടാത്ത സ്ത്രീകളുടെ 7 രഹസ്യ ശീലങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments