HomeWorld NewsGulfയു.എ.ഇയിൽ വെള്ളത്തിന്റെ ആവശ്യം ഇരട്ടിയിലേറെയാകും; വിലയും ! ബുദ്ധിമുട്ടിലാകുന്നത് സാധാരണ ജനങ്ങൾ !

യു.എ.ഇയിൽ വെള്ളത്തിന്റെ ആവശ്യം ഇരട്ടിയിലേറെയാകും; വിലയും ! ബുദ്ധിമുട്ടിലാകുന്നത് സാധാരണ ജനങ്ങൾ !

യു.എ.ഇയിൽ വെള്ളത്തിന്റെ ആവശ്യം 2030 ഓടെ ഇരട്ടിയിലേറെയായി വർധിക്കുമെന്ന് റിപ്പോർട്ട്. ഇതോടൊപ്പം വിലയിലും വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇ എൻവിറോണ്മെന്റ് മിനിസ്റ്ററിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഒമ്പതു മില്യൺ ക്യബ്ബിക് മീറ്റർ ആയി ഉപയോഗം കൂടും എന്നാണു റിപ്പോർട്ട്. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ഒരു കുടുംബത്തിന്റെ ശരാശരി വെള്ള ഉപയോഗം ദിവസം 364 ലിറ്റർ ആണ്. ഇത് ഗ്ലോബൽ ആവറേജിനെക്കാൾ 164 ലിറ്റർ കൂടുതലാണ്.

 

 
യു എ ഇ യിലെ വെള്ളത്തിന്റെ ശേഖരം ദിവസം ചെല്ലുന്തോറും കുറഞ്ഞു വരികയാണ്. ഇപ്പോഴുള്ള ഗ്രൗണ്ട് വാട്ടർ ജനങ്ങളുടെ ഉപയോഗത്തിന് തികയുന്നില്ല. മാത്രമല്ല, യുഎഇയിലെ വെള്ളത്തിന്റെ ഉപയോഗം സമാന കാലാവസ്ഥയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലേതിനേക്കാൾ കൂടുതലാണ്. ഇതുമൂലം രാജ്യത്ത് വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നു മന്ത്രി മറിയം അൽ ഷെനാസി പറഞ്ഞു. വെള്ളം വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, സപ്ലൈ നിയന്ത്രിക്കുക, വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങി മാർഗങ്ങളിലേക്ക് രാജ്യം അടിയന്തിരമായി നീങ്ങിയേക്കും. ഇതോടെ വെള്ളത്തിന്റെ വില ഉയരും എന്നും പഠനം പറയുന്നു. ഇപ്പൊൾ വെള്ളം ശുദ്ധീകരിക്കുന്നതിന്റെ ചിലവ് 11.8 ബില്യൺ ദിർഹമാണ്. ഇത് ഇനിയും ഉയരും. ഗാർഹിക ഉപയോഗത്തിനുള്ള വെള്ളത്തിന്റെ വില ഉയരുന്നതോടെ സാധാരണ ജനങ്ങൾ ബുദ്ധിമുട്ടിലാവാൻ സാധ്യത ഏറെയാണ്.

ഇത് പീഡനത്തിന്റെ സ്വന്തം നാട് ! ലോകത്തിൽ ഏറ്റവും കൂടുതല്‍ അശ്ലീലസൈറ്റുകള്‍ കാണുന്ന സ്ത്രീകള്‍ കേരളത്തില്‍ !

കളിക്കുന്നതിനിടെ സ്റ്റീൽ കലത്തിൽ കുടുങ്ങി; കുഞ്ഞു നിരഞ്ജനയെ പുറത്തെത്തിക്കാൻ അഗ്നിശമനസേന പെട്ട പെടാപ്പാട് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments