HomeNewsLatest Newsകുട്ടികള്‍ക്കുള്ള ‘അമൃതം പൊടി’ തയാറാക്കാന്‍ കൊണ്ടുവന്ന ഗോതമ്പില്‍ പുഴുക്കള്‍ കണ്ടെത്തി.; കുടുംബശ്രീ പ്രവര്‍ത്തകര്‍ ലോറി തടഞ്ഞിട്ടു

കുട്ടികള്‍ക്കുള്ള ‘അമൃതം പൊടി’ തയാറാക്കാന്‍ കൊണ്ടുവന്ന ഗോതമ്പില്‍ പുഴുക്കള്‍ കണ്ടെത്തി.; കുടുംബശ്രീ പ്രവര്‍ത്തകര്‍ ലോറി തടഞ്ഞിട്ടു

പാലക്കാട്: ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കു പോഷകാഹാരം തയാറാക്കാനായി എഫ്‌സിഐയില്‍നിന്നു കൊണ്ടുവന്ന ഗോതമ്പില്‍ പുഴുക്കള്‍ കണ്ടെത്തി. അഗളി താവളത്ത് ‘അമൃതം ഫുഡ്’ എന്ന പേരിലുള്ള കുടുംബശ്രീ യൂണിറ്റില്‍ രാവിലെ എത്തിച്ച എട്ട് ടണ്‍ വരുന്ന ഒരു ലോഡ് ഗോതമ്പിലാണു പുഴുക്കളെ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കുടുംബശ്രീ യൂണിറ്റ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞിട്ടു. ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പാലക്കാട് എംപി, എം.ബി.രാജേഷ് പറഞ്ഞു. ഉത്തരവാദികളായ എഫ്‌സിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കു നല്‍കാനാണ് അമൃതം എന്ന ബ്രാന്‍ഡില്‍ പ്രത്യേക ആഹാരക്കൂട്ട് തയാറാക്കി നല്‍കുന്നത്. അങ്കണവാടികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്.

തന്റെ വീഡിയോ കാണുന്ന ഇന്ത്യൻ പ്രേക്ഷകർ തന്നോട് പ്രതികരിക്കുന്നത് മറ്റൊരു വിധത്തിൽ ! സണ്ണി ലിയോൺ പറയുന്നു…. 5 കോടിയിലധികം ആളുകൾ കണ്ട വീഡിയോ കാണാം

യു.എ.ഇയിൽ വെള്ളത്തിന്റെ ആവശ്യം ഇരട്ടിയിലേറെയാകും; വിലയും ! ബുദ്ധിമുട്ടിലാകുന്നത് സാധാരണ ജനങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments