HomeAround KeralaPathanamthittaവക്കീല്‍ ഗുമസ്‌തന് കോടതി വരാന്തയില്‍ വച്ചു റിമാന്‍ഡ്‌ പ്രതിയുടെ വക മർദനം!

വക്കീല്‍ ഗുമസ്‌തന് കോടതി വരാന്തയില്‍ വച്ചു റിമാന്‍ഡ്‌ പ്രതിയുടെ വക മർദനം!

പത്തനംതിട്ട: പോലീസുകാര്‍ നോക്കി നില്‍ക്കെ വക്കീല്‍ ഗുമസ്‌തന് കോടതി വരാന്തയില്‍ വെച്ച്‌ റിമാന്‍ഡ്‌ പ്രതിയുടെ വക ക്രൂര മർദനം. ഇന്നലെ രാവിലെ 11ന്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഒന്നിന്റെ ഇടനാഴിയില്‍ ആയിരുന്നു സംഭവം. അഡ്വ.സി.എന്‍. സോമനാഥന്‍ നായരുടെ ഗുമസ്‌തന്‍ കൈപ്പട്ടൂര്‍ കുഴിഞ്ഞയ്യത്ത്‌ രതീഷ്‌ വി. നായര്‍(33)ക്ക്‌ ആണ്‌ മര്‍ദ്ദനമേറ്റത്‌. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന റിമാന്‍ഡ്‌ പ്രതി അനീഷ്‌(25) ആണ്‌ രതിഷിനെ മര്‍ദ്ദിച്ചത്‌. മര്‍ദ്ദനമേറ്റ രതീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഡ്വക്കേറ്റ്‌സ്‌ ക്ലാര്‍ക്ക്‌ അസോസിയേഷന്‍ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറിയാണ്‌ മര്‍ദ്ദനമേറ്റ രതീഷ്‌.

 

 

രാവിലെ രണ്ട്‌ പോലിസുകാരാണ്‌ പ്രതി അനീഷീനെയും കൊണ്ട്‌ കോടതിയിലെത്തിയത്‌. മജിസ്‌ട്രേറ്റിന്‌ മുമ്പില്‍ ഹാജരാക്കാന്‍ നേരം കോടതിയുടെ വാതില്‍ക്കല്‍ വെച്ച്‌ ഒരു വക്കീല്‍ ഗുമസ്‌ത കാലില്‍ ചവിട്ടിയെന്നാരോപിച്ച്‌ ഇയാള്‍ കോടതി മുറിക്കുള്ളില്‍ ബഹളംവയ്‌ക്കുകയും ഗുമസ്‌തയെ അസഭ്യം പറയുകയും ചെയ്‌തു. തന്നെ അസഭ്യം പറഞ്ഞ വിവരം വക്കീല്‍ ഗുമസ്‌ത മജിസ്‌ട്രേറ്റിനോടു പറഞ്ഞു. പരാതി പോലിസില്‍ അറിയിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. മജിസ്‌ട്രേറ്റിന്‌ മുമ്പില്‍ ഹാജരാക്കിയ ശേഷം പ്രതിയേയും കൊണ്ട്‌ പോലിസുകാര്‍ കോടതി മുറിക്ക്‌ പുറത്തേക്ക്‌ ഇറങ്ങാന്‍ നേരം എന്തിനാണ്‌ സഹപ്രവര്‍ത്തകയെ ചീത്ത വിളിച്ചതെന്ന്‌ അസോസിയേഷന്‍ ഭാരവാഹികൂടിയായ രതീഷും മറ്റ്‌ സഹപ്രവര്‍ത്തകരും പ്രതിയായ അനീഷിനോട്‌ ചോദിച്ചു. ഇത്‌ ഇഷ്‌ടപ്പെടാതിരുന്ന പ്രതി രതീഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

 

 

ഒപ്പമുണ്ടായിരുന്ന രതീഷിന്റെ സുഹൃത്തുക്കളെ ഇയാള്‍ വിരട്ടി ഓടിച്ചു. സംഭവം കണ്ട്‌ കോടതി വരാന്തയില്‍ നിന്നവര്‍ പരിഭ്രാന്തരായി ചിതറി ഓടി. ബഹളത്തെ തുടര്‍ന്ന്‌ കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. മര്‍ദ്ദനത്തിന്‌ ദൃക്‌സാക്ഷികളായ വക്കീലന്‍മാരും ഗുമസ്‌തന്മാരും ഒത്തുചേര്‍ന്ന്‌ പ്രതിഷേധ പ്രകടനം നടത്താന്‍ ഒരുങ്ങി. വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്നവനാണെന്നും എനിക്ക്‌ ആരെയും പേടിയില്ലെന്നും പ്രതി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പുറത്തുവന്നാല്‍ എല്ലാവനെയും കാണിച്ചുതരാമെന്നും ഭീഷണിപ്പെടുത്തി. ഡിവൈ.എസ്‌.പി. സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസെത്തി പ്രതിയെ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയതോടെയാണ്‌ രംഗം ശാന്തമായത്‌.

പിണറായിയെ നയിക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ പ്രേതമെന്നു പി.സി.ജോര്‍ജ് എം.എൽ.എ

ഇനിയെങ്കിലും മഞ്ജുവിനെ തിരിച്ചുവിളിച്ചുകൂടെ എന്നു പരസ്യമായി ചോദിച്ച ആ വീട്ടമ്മയ്ക്കു ദിലീപ് നൽകിയ മറുപടി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments