രാത്രിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ചാത്തനേറ് ! നാട്ടുകാർ തുനിഞ്ഞിറങ്ങിയപ്പോൾ തിരുവല്ലയിൽ പിടിയിലായത് 2 പെൺകുട്ടികൾ: പറഞ്ഞതുകേട്ട് അമ്പരന്ന് നാട്ടുകാർ !

21

രാത്രിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ചാത്തനേറ് ! നാട്ടുകാർ തുനിഞ്ഞിറങ്ങിയപ്പോൾ തിരുവല്ലയിൽ പിടിയിലായത് 2 പെൺകുട്ടികൾ: പറഞ്ഞതുകേട്ട് അമ്പരന്ന് നാട്ടുകാർ !

തിരുവല്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകളെ ഭീതിയിലാഴ്ത്തി വന്ന ചാത്തനേറ് പിന്നിലെ ആളുകളെ കണ്ടെത്തി. തിരുമൂലപുരത്തെ ഇരുവെള്ളിപ്രയില്‍ രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് സഹോദരിമാരായ രണ്ടു പെൺകുട്ടികളാണ്.

കഴിഞ്ഞരാത്രിയില്‍ നാട്ടുകാരുടെ ശ്രമഫലമായാണ് ഇവരുടെ കുസൃതി കണ്ടുപിടിച്ചത്. നഗരസഭയിലെ 17 ) വാര്‍ഡില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കല്ലേറ് ഉണ്ടായത്. പൊലീസ് ഉള്‍പ്പെടെ മുപ്പതോളം വരുന്ന നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞ് രണ്ട് ദിവസം രാത്രി തിരച്ചില്‍ നടത്തിയിട്ടും കല്ലെറിയുന്നവരെ കണ്ടുപിടിക്കാൻ നാട്ടുകാർക്കും പോലീസിനും കഴിഞ്ഞിരുന്നില്ല. അന്വേഷിക്കാനെത്തിയ പൊലീസിന് നേരെയും കല്ലേറുണ്ടായി. കല്ലേറിൽ പോലീസ് ജീപ്പിന്റെ ചില്ലു തകർന്നു.

ഇവിടെ നിന്ന് അറിയാതെ ഏറു വന്നതോടെ നാട്ടുകാർ ഭീതിയിലായി. ചാത്തൻ ഓ മനുഷ്യനോ എന്നറിയാതെ പോലീസും കുടുങ്ങി. കഴിഞ്ഞരാത്രിയും സംഭവം ആവര്‍ത്തിച്ചപ്പോള്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷീജയുടെ നേതൃത്വത്തില്‍ സംശയത്തെത്തുടര്‍ന്ന് പെണ്‍കുട്ടികളുടെ വീടിന് സമീപം ഒളിച്ചിരുന്നു. വീണ്ടും കല്ലെറിയാന്‍ വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ ഒളിച്ചിരുന്നവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. എന്തിനാണ് ഇവർ ഇങ്ങനെ ചെയ്തത് എന്ന് വ്യക്തമല്ല. ഇവരെ കൗൺസിലിങ്ങിനു വിധേയരാക്കും എന്ന് പോലീസ് അറിയിച്ചു.