HomeNewsLatest Newsഎട്ടാം ക്ലാസ്സ് വിദ്യാർത്ഥി തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു

എട്ടാം ക്ലാസ്സ് വിദ്യാർത്ഥി തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു

ചെന്നൈ : സ്കൂളിൽ നിന്നും പറഞ്ഞു വിടുമെന്ന് പേടിച്ച വിദ്യാർത്ഥി വീട്ടിൽ ആരുമില്ലാതിരുന്ന സന്ദർഭത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെന്നൈയിലെ തിരുപ്പൂരിലായിരുന്നു സംഭവം. ക്ലാസില്‍ സ്ഥിരമായി ഹാജരാകാത്ത വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് പറഞ്ഞു വിടുമെന്ന് അദ്ധ്യാപിക താക്കീത് ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. കില്‍പൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

 

കുട്ടി സ്ഥിരമായി ക്ലാസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അദ്ധ്യാപിക വഴക്കു പറഞ്ഞിരുന്നു. മാതാപിതാക്കളെ വിളിച്ചു കൊണ്ടു വരണമെന്നും അല്ലാത്ത പക്ഷം ടിസി തന്ന് പറഞ്ഞ് വിടുമെന്നും അദ്ധ്യാപിക പറഞ്ഞിരുന്നു. സംഭവ ദിവസം കുട്ടി സ്‌കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വിവാഹത്തിന് പോവുകയുമായിരുന്നു. ഈ സമയത്താണ് കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെ, കുട്ടിയുടെ മാതാപിതാക്കള്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറത്തു പോയിരിക്കുകയായിരുന്നു. ഈ സമയത്ത് മണ്ണെണ്ണ തലയില്‍ കൂടി ഒഴിച്ച് കുട്ടി സ്വയം തീ കൊളുത്തുകയായിരുന്നു. കരിഞ്ഞ മണം വരുന്നത് ശ്രദ്ധിച്ച സമീപവാസി ഓടി വീട്ടിലെത്തി. അപ്പോഴേക്കും തീപിടിച്ച് വേദന കൊണ്ടു നിലവിളിക്കുന്ന കുട്ടിയെയാണ് കണ്ടത്. കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറി കുട്ടിയുടെ ശീരത്തിലെ തീ കെടുത്താന്‍ ശ്രമിച്ചു. അപ്പോഴേക്കും മാതാപിതാക്കളും തിരിച്ചെത്തി. ഉടന്‍ തന്നെ ഇവര്‍ കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

പിണറായിയെ നയിക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ പ്രേതമെന്നു പി.സി.ജോര്‍ജ് എം.എൽ.എ

ഇനിയെങ്കിലും മഞ്ജുവിനെ തിരിച്ചുവിളിച്ചുകൂടെ എന്നു പരസ്യമായി ചോദിച്ച ആ വീട്ടമ്മയ്ക്കു ദിലീപ് നൽകിയ മറുപടി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments