കോട്ടയം: യുഡിഎഫ് സര്‍ക്കാരിന്റെ പ്രേതമാണ് പിണറായിയെ നയിക്കുന്നതെന്നു പി സി ജോര്‍ജ്. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ എല്‍ഡിഎഫ്- യുഡിഎഫ് ഒത്തുകളിയാണ് നടക്കുന്നത് . വി.എസ്.അച്യുതാനന്ദനെതിരായ വിധി ഇതിനു ഉദാഹരണമാണ്. അഭിഭാഷകനെ സര്‍ക്കാര്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയില്ല. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന വി.എസ്.അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് വിഎസിനെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു. വിഎസ് കേസുമായി മുന്നോട്ടുപോകുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടാണെന്ന് സര്‍ക്കാര്‍ അഭിഭാഷകനും കോടതിയില്‍ നിലപാടെടുത്തിരുന്നു.
മൈക്രോഫൈനാന്‍സ് കേസ് നിയമപരമായും സംഘടനാപരമായും നേരിടുമെന്നു വെള്ളാപ്പള്ളി നടേശന്
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: