HomeWorld NewsGulfലഗേജുകള്‍ നഷ്ടമായാലും വിമാനം വൈകിയാലും നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുമായി സൗദി വ്യോമയാന മന്ത്രാലയം

ലഗേജുകള്‍ നഷ്ടമായാലും വിമാനം വൈകിയാലും നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുമായി സൗദി വ്യോമയാന മന്ത്രാലയം

റിയാദ്: ഇനി മുതൽ വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടമായാലും യാത്രക്കാര്‍ക്ക് വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം എന്നതടക്കം വ്യോമയാന മന്ത്രാലയം രൂപം നല്‍കിയ പുതിയ നിബന്ധനകള്‍ അടങ്ങിയ മാര്‍ഗനിര്‍ദേശ രേഖകള്‍ക്ക്ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ അംഗീകാരം നല്‍കി. ഓഗസ്റ്റ് 11 മുതല്‍ നിബന്ധനകള്‍ നടപ്പിലാക്കും. പുതിയ നിബന്ധനപ്രകാരം, വിമാന കമ്പനിയുടെ പിഴവുമൂലം ലഗേജുകള്‍ നഷ്ടമാകുന്ന യാത്രക്കാര്‍ക്ക് വിമാന കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടി വരും. ആഭ്യന്തര യാത്രക്കാരനാണെങ്കില്‍ 1,700 റിയാലും (ഏകദേശം 30,000 രൂപ), രാജ്യാന്തര യാത്രക്കാരനാണെങ്കില്‍ 2,800 റിയാലും (ഏകദേശം 50,000 രൂപ) നല്‍കാന്‍ മാര്‍ഗനിര്‍ദേശ രേഖ നിഷ്‌കര്‍ഷിക്കുന്നു.

 

 

വിമാന കമ്പനിയുടെ പിഴവുമൂലം വിമാനം ആറു മണിക്കൂറിലധികം വൈകിയാല്‍ അടുത്ത വിമാനം യാത്രയ്ക്കു തയാറാകുന്നതുവരെ എല്ലാ യാത്രക്കാര്‍ക്കും താമസ സൗകര്യം നല്‍കണം. ഓരോ യാത്രക്കാരനും 370 റിയാല്‍ (ഏകദേശം 6,500 രൂപ) വീതം വിമാന കമ്പനികള്‍ നല്‍കുകയും വേണം. കാത്തിരിക്കാന്‍ നിര്‍ബന്ധിതരാകുന്ന യാത്രക്കാര്‍ക്ക് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ കുടിക്കാന്‍ ശീതള പാനീയം നല്‍കണം. മൂന്നു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും നല്‍കണം.

 

മുന്‍കൂട്ടി നിശ്ചയിച്ച സര്‍വീസുകള്‍ റദ്ദാക്കുകയാണെങ്കില്‍ 21 ദിവസം മുന്‍പേ യാത്രക്കാരെ അറിയിച്ചിരിക്കണം. വികലാംഗര്‍ക്ക് നിശ്ചയിച്ച സേവനങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ടിക്കറ്റ് നിരക്കിന്റെ രണ്ടിരട്ടി പിഴ കൊടുക്കണം. യാത്രക്കാര്‍ക്ക് നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരത്തിനു പുറമേ 10,000 റിയാല്‍ (ഏകദേശം 1,80,000 രൂപ) മുതല്‍ 25,000 റിയാല്‍ (ഏകദേശം 4,50,000 രൂപ) വരെ വിമാന കമ്പനികള്‍ പിഴയും അടക്കേണ്ടി വരും തുടങ്ങിയ നിർദേശങ്ങളാണ് നടപ്പിലാവുന്നത്.

ഇനിയെങ്കിലും മഞ്ജുവിനെ തിരിച്ചുവിളിച്ചുകൂടെ എന്നു പരസ്യമായി ചോദിച്ച ആ വീട്ടമ്മയ്ക്കു ദിലീപ് നൽകിയ മറുപടി !

യേശുദാസ് ഹിന്ദുമതം സ്വീകരിച്ചോ? ആ വാർത്തയുടെ സത്യമെന്ത് ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments