HomeNewsLatest Newsമൈക്രോഫൈനാന്‍സ് കേസ് നിയമപരമായും സംഘടനാപരമായും നേരിടുമെന്നു വെള്ളാപ്പള്ളി നടേശന്‍

മൈക്രോഫൈനാന്‍സ് കേസ് നിയമപരമായും സംഘടനാപരമായും നേരിടുമെന്നു വെള്ളാപ്പള്ളി നടേശന്‍

മൈക്രോഫൈനാന്‍സില്‍ യാതൊരു തട്ടിപ്പും നടന്നിട്ടില്ലെന്നും കേസിനെ നിയമപരമായും സംഘടനാപരമായും നേരിടുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പിയോഗം സര്‍ക്കാരിന് എതിരാണെന്ന് വി.എസിനെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കുറ്റം തെളിയിക്കാന്‍ കഴിഞ്ഞാല്‍ എസ്.എന്‍.ഡി.പിയോഗത്തില്‍ നിന്നും രാജിവയ്ക്കാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പിയോഗമോ സെക്രട്ടറിയോ ഒരു രൂപപോലും മൈക്രോഫൈനാന്‍സില്‍ നിന്നും എടുത്തിട്ടില്ല. പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മുന്‍പ് താഴെത്തട്ടില്‍ ചില ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടിരുന്നു. അന്ന് യോഗം നടപടികള്‍ സ്വീകരിച്ചിരുന്നു. വ്യവഹാരപ്രിയനായ വി.എസ് തന്റെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു.

ഇനിയെങ്കിലും മഞ്ജുവിനെ തിരിച്ചുവിളിച്ചുകൂടെ എന്നു പരസ്യമായി ചോദിച്ച ആ വീട്ടമ്മയ്ക്കു ദിലീപ് നൽകിയ മറുപടി !

സൗജന്യ വൈഫൈ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ! നിങ്ങളുടെ സകല വിവരങ്ങളും ചോർത്താൻ സാധ്യത !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments