HomeNewsയേശുദാസ് ഹിന്ദുമതം സ്വീകരിച്ചോ? ആ വാർത്തയുടെ സത്യമെന്ത് ?

യേശുദാസ് ഹിന്ദുമതം സ്വീകരിച്ചോ? ആ വാർത്തയുടെ സത്യമെന്ത് ?

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ഹിന്ദുമതത്തോട് പ്രത്യേക അടുപ്പമുണ്ട് എന്നത് ശരി തന്നെ. പക്ഷെ അദ്ദേഹം ക്രിസ്തു മതത്തില്‍ നിന്ന് മാറി ഹിന്ദു മതം സ്വീകരിച്ചു എന്ന തരത്തില്‍ ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയ്ക്കും സത്യത്തിനും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യേശുദാസ് ഹിന്ദു മതം സ്വീകരിച്ചു എന്ന വാര്‍ത്ത അദ്ദേഹത്തിന്റെ കുടുംബം നിഷേധിച്ചു. നെറ്റിയില്‍ ചന്ദനക്കുറിയുമായി യേശുദാസും ഭാര്യയും നില്‍ക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. എന്നാൽ, അതിന് പിന്നിലെ സത്യമെന്താണെന്ന് അന്വേഷിക്കാൻ ആരും തയ്യാറായില്ല.

 

yesudasഈ ഫോട്ടോയ്ക്കൊപ്പമാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. എന്നാല്‍ എല്ലാ വര്‍ഷവും യേശുദാസിന്റെ പിറന്നാള്‍ ദിനത്തില്‍ മൂകാംബിക ദര്‍ശനം പതിവാണ്. മൂകാംബിക ദര്‍ശനത്തിന്റെ ചിത്രമാണിത്. എംപിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റാണ് വാര്‍ത്ത വൈറലാകാന്‍ കാരണം. ‘പ്രശസ്ത ഗായകന്‍ യേശുദാസ്, അദ്ദേഹത്തിന്റെ പൂര്‍വികരുടെ മതമായ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയെന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ എല്ലാ വിരാട് ഹിന്ദുക്കള്‍ക്കും അത് സ്വാഗതം ചെയ്യാവുന്നതാണ്’ എന്നായിരുന്നു ട്വീറ്റ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമല്ല എന്ന് പറഞ്ഞ് യേശുദാസിന്റെ കുടുംബം രംഗത്തെത്തി.

 

 

ഇതിനിടെ തന്റെ ട്വീറ്റാണ് വ്യാജവാര്‍ത്തയ്ക്ക് കാരണം എന്നറിഞ്ഞതോടെ സ്വാമിയും രംഗത്തെത്തി. യേശുദാസ് ഹിന്ദുമതം സ്വീകരിച്ചു എന്ന വാര്‍ത്ത സത്യമാണെങ്കില്‍ അദ്ദേഹത്തിന് സ്വാഗതം എന്നാണ് താന്‍ പറഞ്ഞതെന്ന് സ്വാമി പറഞ്ഞു.

പിടിച്ചുപറിയുടെയും ലൈംഗികവൈകൃതങ്ങളുടെയും കൂത്തരങ്ങായി കൊച്ചിയിലെ ഹോംസ്റ്റേകൾ

കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊന്ന് കണ്ണുകൾ ചൂഴ്ന്നെടുത്തു; ഭാര്യയുടെ കഴുത്തറുത്തു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments