HomeNewsLatest Newsദേശീയ മെഡൽ ജേതാവ് ഓംകാർ നാഥ് വാഹനാപകടത്തിൽ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

ദേശീയ മെഡൽ ജേതാവ് ഓംകാർ നാഥ് വാഹനാപകടത്തിൽ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

വാഹനാപകടത്തിൽ ദേശീയ മെഡൽ ജേതാവ് മരിച്ചു. കൊല്ലം തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25) ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർ അത്തനെഷ്യസ് കോളേജിലെ മുൻ കായിക താരവും ദേശീയ മെഡൽ ജേതാവുമായിരുന്നു ഓംകാർ. സ്കൂൾ കായികമേളകളിലെ മിന്നും താരമായിരുന്നു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ ഹവീൽദാരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments