HomeNewsTHE BIG BREAKINGകണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി; സർക്കാരിന് തിരിച്ചടി

കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി; സർക്കാരിന് തിരിച്ചടി

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി. പുനർനിയമനത്തിനെതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയാണിത്. സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. തോമസ് എന്നിവരുടെ ഹർജിയിലാണ് വിധി. യുജിസി ചട്ടങ്ങൾ മറികടന്നാണ് ഡോ. ഗോപിനാഥിന്റെ നിയമനമെന്ന് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. വിസിയുടെ കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിക്കൊണ്ട് ചാൻസലർ കൂടിയായ ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഉത്തരവിൽ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ പിന്നീട് തുറന്നടിച്ചു. കാലാവധി പൂർത്തിയാക്കിയ വിസിക്ക് അതേ പദവയിൽ വീണ്ടും നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നൽകുന്നത് സംസ്ഥാനത്ത് ആദ്യമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments