HomeAround Keralaകപ്പത്തോട്ടത്തിൽ കരച്ചിൽ; ഓടിയെത്തിയവർ കണ്ടത് മണ്ണിൽ കിടന്നു വിറയ്ക്കുന്ന കുഞ്ഞിനെ; നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ

കപ്പത്തോട്ടത്തിൽ കരച്ചിൽ; ഓടിയെത്തിയവർ കണ്ടത് മണ്ണിൽ കിടന്നു വിറയ്ക്കുന്ന കുഞ്ഞിനെ; നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ

പ്രസവിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ കപ്പത്തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് സംഭവം. കപ്പ കൃഷി ചെയുന്ന പറമ്പിലാണ് കുട്ടിയെ കണ്ടെത്തിയത്. കരച്ചിൽ കേട്ട അയൽവാസികൾ ആണ് ആദ്യം കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞ് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസിയായ പഴമ്പള്ളി സ്വദേശി മനോജ്‌ വർഗീസ് ആണ് ആദ്യം കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് വീടിന് പുറത്തിറങ്ങി നോക്കി. തൊട്ടടുത്തുള്ള ആളൊഴിഞ്ഞ കപ്പതോട്ടത്തിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടു. ചെന്ന് നോക്കുമ്പോള്‍ മണ്ണിൽ കിടന്നു വിറയ്ക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടൻ പോലീസിൽ അറിയിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്നമില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവിച്ചു മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചികിത്സയിലുള്ള കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments