HomeAround KeralaMalappuramനാട്ടിലെത്തിയ പ്രവാസി യുവാവ് പെരുന്നാള്‍ നമസ്‌ക്കാരത്തിന്റെ ഖുതുബ കേട്ടു കൊണ്ടിരിക്കേ ഹ്യദയാഘാതം മൂലം മരിച്ചു

നാട്ടിലെത്തിയ പ്രവാസി യുവാവ് പെരുന്നാള്‍ നമസ്‌ക്കാരത്തിന്റെ ഖുതുബ കേട്ടു കൊണ്ടിരിക്കേ ഹ്യദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് പെരുന്നാള്‍ നമസ്‌ക്കാരത്തിന്റെ ഖുതുബ കേട്ടു കൊണ്ടിരിക്കേ ഹ്യദയാഘാതം മൂലം മരിച്ചു. കാളികാവ് ഈനാദിയിലെ കാരക്കാടന്‍ അബ്ദുല്‍ സത്താറാണ് (40) ഹ്യദയാഘാതം മൂലം മരണപ്പെട്ടത്. പെരുന്നാള്‍ നമസ്‌ക്കാരത്തിന്റെ ഖുതുബ കേട്ടു കൊണ്ടിരിക്കേ തളര്‍ന്ന് വിഴുയുകയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ദമാം ഖാലിദിയ സ്‌പോട്‌സ് ക്ലബിന്റെ സംഘാടകനും രക്ഷാധികാരിയുമാണ്. കുടുംബത്തോടൊപ്പം ദമാമില്‍ താമസിച്ചിരുന്ന അബ്ദുല്‍ സത്താര്‍ ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു.

 

 

പതിനഞ്ച് വര്‍ഷത്തോളം പ്രവാസിയായ അബ്ദുല്‍ സത്താര്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. നാട്ടിലും പ്രവാസ ലോകത്തും കായിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്‍ സത്താര്‍ ഒരു നല്ല ഫുട്‌ബോള്‍ കളിക്കാരനും വലിയൊരു സൗഹ്യദ വലയത്തിനുടമയാണ്. കാളികാവ് ഏരിയ പ്രവാസി അസോസിയേഷന്‍ അംഗവും പൊതുരംഗങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു. ഇന്നലെ വൈകിട്ട് കാളികാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. പെരുന്നാള്‍ ദിനത്തില്‍ വന്നെത്തിയ അബ്ദുല്‍ സത്താറിന്റെ നിര്യാണം ദമാമിലെ പ്രവാസി കാല്‍പന്ത് പ്രേമികളെ ദുഖത്തിലാഴ്ത്തി. കളി മൈതാനങ്ങളില്‍ സജീവ സാനിധ്യമായിരുന്ന അബ്ദുല്‍ സത്താര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവാനായിരുന്നുവെന്ന് കൂട്ടുകാര്‍ അനുസ്മരിച്ചു.

 
ജസീലയാണ് അബ്ദുല്‍ സത്താറിന്റെ ഭാര്യ. നാല് മക്കളുണ്ട്. പരേതനായ കാരക്കാടന്‍ മുഹമ്മദിന്റേയും റുഖിയയുടേയും മകനാണ്. പരേതനായ മുസ്തഫ, റിയാദിലുള്ള മൊയ്തീന്‍ കുട്ടി, അബ്ദുല്‍ അസീസ്, മുജീബ് റഹ്മാന്‍, സമീര്‍, എന്നിവര്‍ സഹോദരന്‍മാരും സുഹ്‌റാബി, സുബൈദ, സുലൈഖ, ഹസീന എന്നിവര്‍ സഹോദരിമാരുമാണ്.

വക്കീല്‍ ഗുമസ്‌തന് കോടതി വരാന്തയില്‍ വച്ചു റിമാന്‍ഡ്‌ പ്രതിയുടെ വക മർദനം!

ഇനിയെങ്കിലും മഞ്ജുവിനെ തിരിച്ചുവിളിച്ചുകൂടെ എന്നു പരസ്യമായി ചോദിച്ച ആ വീട്ടമ്മയ്ക്കു ദിലീപ് നൽകിയ മറുപടി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments