HomeWorld NewsUSAമെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി

മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി

കുടിയേറ്റക്കാരെയും, മയക്കുമരുന്ന് കടത്തും തടയാന്‍ മെക്‌സിക്കോയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഞങ്ങളുടെ സൈന്യം അതിന് തയ്യാറാണെന്ന് ട്രംപ് നീറ്റോയെ അറിയച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രേഖകള്‍ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെക്‌സിക്കന്‍ പ്രസിഡന്റ് എറിക് പെന നീറ്റോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്.

 

 
”നിങ്ങളുടെ സൈന്യം കള്ളക്കടത്തുകാരെയും അക്രമികളെയും കണ്ട് ഒളിച്ചിരിക്കുകയാണ്. അമേരിക്കന്‍ സൈന്യം അങ്ങനെയല്ല എന്ന് അറിയാമല്ലോ” എന്നും ട്രംപ് സംഭാഷണത്തിനിടെ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ ബാഡ് ഹോംബ്‌റെസ് ‘ എന്നാണ് ‘ കുടിയേറ്റക്കാരെയും മയക്കുമരുന്ന് കടത്തുകാരെയും ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ സംഭാഷണത്തില്‍ ഇങ്ങനെ വിശേഷിപ്പിച്ചത് ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ട്രംപ് നേരത്തെ തിരഞ്ഞെടുപ്പ് സംവാദത്തില്‍ ഇതേ വാക്ക് ഉപയോഗിച്ചിരുന്നതായും ഇത് കുടിയേറ്റക്കാരെയും അതിര്‍ത്തിയില്‍ മയക്കുമരുന്ന് കടത്ത് നടത്തുന്നവരെയും ഉദ്ദേശിച്ചാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !

ട്രംപിന്റെ എച്ച് വണ്‍ബി വിസ പരിഷ്‌കാരം; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് അമേരിക്കൻ വിപണിയില്‍ വന്‍ തിരിച്ചടി !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments