HomeNewsLatest Newsട്രംപിന്റെ എച്ച് വണ്‍ബി വിസ പരിഷ്‌കാരം; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് അമേരിക്കൻ വിപണിയില്‍ വന്‍ തിരിച്ചടി...

ട്രംപിന്റെ എച്ച് വണ്‍ബി വിസ പരിഷ്‌കാരം; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് അമേരിക്കൻ വിപണിയില്‍ വന്‍ തിരിച്ചടി !!

ചെന്നൈ: ട്രംപിന്റെ പുതിയ വിസാ പരിഷ്‌കാരങ്ങള്‍ക്ക് ഓഹരി വിപണിയിലും തിരിച്ചടി. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കാണ് വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര എന്നിവയുടെ ഓഹരികള്‍ക്ക് അമേരിക്കന്‍ മാര്‍ക്കറ്റില്‍ അഞ്ച് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

 

 

 

എച്ച് വണ്‍ബി വിസയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ഓഹരിവിപണിയില്‍ പ്രതിഫലിച്ചത്. എച്ച് വണ്‍ബി വിസയുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഇരട്ടിയാക്കാനുള്ള ട്രംപ് സര്‍ക്കാരിന്റെ നീക്കമാണ് കമ്പനികള്‍ക്ക് തിരിച്ചടിയായത്. ഇവരുടെ കുറഞ്ഞ വേതനം 130,000 ഡോളറാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ തീരുമാനം നിലവില്‍ വരുന്നതോടെ വിദേശ ജീവനക്കാരെ ജോലിക്കെടുക്കുന്നത് കമ്പനികള്‍ക്ക് ബുദ്ധിമുട്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാകുമെന്ന് തോന്നിയാലും കമ്പനികള്‍ ഇവരെ പ്രോത്സാഹിപ്പിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 

 

മുന്‍നിര കമ്പനികള്‍ക്ക് മാത്രമല്ല ഇടത്തരം കമ്പനികള്‍ക്കും പുതിയ തീരുമാനം തിരിച്ചടിയായിട്ടുണ്ട്. ടേക്ക് സൊലൂഷന്‍സ്, എന്‍ഐഐടി ടെക്‌നോളജീസ്, മൈന്‍ഡ് ട്രീ ലിമിറ്റഡ്, എംഫസിസ് എന്നീ കമ്പനികള്‍ക്ക് വിപണിയും നാല് ശതമാനം നഷ്ടം നേരിട്ടു. യുകെയുടെ ചുവട് പിടിച്ചാണ് യുഎസ് വിസാ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. യുകെയിലെ രണ്ടാം ശ്രേണി വിസക്കാര്‍ക്കും കുറഞ്ഞ വേതനം 35,000 പൗണ്ട് ആക്കാന്‍ തീരുമാനിച്ചിരുന്നു.

 

 
ഒന്നരലക്ഷം കോടി ഡോളര്‍ വരുന്ന ഇന്ത്യന്‍ പുറം കരാര്‍ വ്യവസായത്തിനാണ് പുതിയ നിയമം തിരിച്ചടിയാകുന്നത്. ഹൈ സ്‌കില്‍ഡ് ഇന്റെഗ്രിറ്റി ഫഎയര്‍നെസ് ആക്ട് ഓഫ് 2017 എന്നാണ് പുതിയ ബില്‍ ചൊവ്വാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. അമേരിക്കന്‍ ജനതയ്ക്ക് ഏറെ പ്രിയം നല്‍കുന്ന തീരമാനമാണ് ട്രംപ് കൈക്കൊണ്ടിരിക്കുന്നത്. 200 ശതമാനം വര്‍ദ്ധനയാണ് പുതിയ നിയമത്തിലൂടെ ഉണ്ടാകുന്നത്. അമേരിക്കന്‍ യുവതയെ ഐടി മേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കമായാണ് ഇതിനെ കാണുന്നത്.

 

 

 

സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ നീക്കം തിരിച്ചടിയാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള എച്ച് വണ്‍ബി വിസ വര്‍ഷം തോറും 20 ശതമാനം കുറയ്ക്കാനാണ് തീരുമാനം. ഒപ്പം കമ്പനി എന്നത് 50 അല്ലെങ്കില്‍ അതില്‍ കുറവ് തൊഴിലാളികളായി നിശ്ചയിക്കും.

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments