HomeAround KeralaAlappuzhaആത്മീയ മാസികകളിൽ വരെ പരസ്യം നൽകി ഇരകളെ വീഴിക്കും; സൂക്ഷിക്കുക ഈ വ്യാജവിസക്കാരനെ !!

ആത്മീയ മാസികകളിൽ വരെ പരസ്യം നൽകി ഇരകളെ വീഴിക്കും; സൂക്ഷിക്കുക ഈ വ്യാജവിസക്കാരനെ !!

അരക്കോടിയോളം രൂപയ്ക്കടുത്ത് വിവിധ ജില്ലകളില്‍ വിസതട്ടിപ്പ് നടത്തിയ നെടുമ്ബ്രം വാളകത്തില്‍ പാലത്തിനു സമീപം കൃപാഭവനില്‍ ഷാജി പി.ജോണ്‍ (51) ഒടുവില്‍ പൊലീസിന് മുന്നില്‍ കുടുങ്ങി. ഐ.ടി.ഐ., ബി.ടെക്., നഴ്സിങ് യോഗ്യതയുള്ളവരാണ് കെണിയില്‍പ്പെട്ടിരിക്കുന്നത്. അരക്കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസ് കണക്കാക്കുന്നത്. കാനഡയിലും ജോര്‍ജിയയിലും സൈപ്രസിലും ജോലി വാഗ്ദാനം നടത്തിയായിരുന്നു തട്ടിപ്പ്. കോട്ടയം മണിമല മുക്കട ചാരുവേലി പുത്തന്‍പുരയ്ക്കല്‍ തോമസിന്റെ മകന്‍ സുമിലിന്റെ പരാതിയിലാണ് അറസ്റ്റ്.

 

 

 

തിരുവല്ല ടൗണില്‍ ടി.കെ.റോഡില്‍ ഡ്രീംലാന്‍ഡ് എന്റര്‍പ്രൈസസ് എന്നപേരില്‍ ഷാജി സ്ഥാപനം നടത്തിയിരുന്നു. പാസ്പോര്‍ട്ട് സേവനം, വിസ സ്റ്റാമ്ബിങ്, റിയല്‍ എസ്റ്റേറ്റ് എന്നിവയാണ് സ്ഥാപനംവഴി നടത്തിയിരുന്നത്. വിദേശതൊഴിലുകള്‍ വാഗ്ദാനം ചെയ്ത് ഓണ്‍ലൈനിലും ചില ആത്മീയപ്രസിദ്ധീകരണങ്ങളിലും ഷാജി പരസ്യം നല്‍കിയിരുന്നു. ഇതുവഴി ബന്ധപ്പെട്ടവരാണ് കെണിയില്‍പ്പെട്ടത്. വ്യാജവിസ ഉപയോഗിച്ച്‌ ജോര്‍ജിയയിലേക്ക് ഇയാള്‍ കുറെപ്പേരെ കയറ്റിവിട്ടു. ഇവരെ അഭയാര്‍ഥികളെന്നു കണക്കാക്കി മടക്കിയയച്ചു. ഇവര്‍ക്കു പണം തിരികെ നല്‍കാമെന്നുപറഞ്ഞ് പരാതിയില്‍നിന്നു പിന്തിരിപ്പിച്ചു നിര്‍ത്തിയിരുന്നതായും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്.

 

 

 

കൊല്ലം, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്കു പണം നഷ്ടമായതായാണു വിവരം. ഷാജിക്കു കൂട്ടാളികളുണ്ടോയെന്നകാര്യം അന്വേഷണത്തിലാണ്. കാനഡയിലേക്ക് വിസ നല്‍കാമെന്നു വാഗ്ദാനംചെയ്ത് 3.72 ലക്ഷം രൂപ വാങ്ങി പറ്റിച്ചതായാണു പരാതി. സമാനരീതിയില്‍ കെണിയില്‍പ്പെട്ട പതിനഞ്ചോളംപേര്‍ തിരുവല്ല പൊലീസ്സ്റ്റേഷനില്‍ ബുധനാഴ്ച പരാതിയുമായി എത്തിയിട്ടുണ്ട്. ഒരുലക്ഷംമുതല്‍ 10 ലക്ഷംവരെ രൂപ വിസയ്ക്കായി ഇയാള്‍ക്കു നല്‍കിയവരുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇപ്പോള്‍ വ്യക്തമല്ല. 2014 മുതല്‍ പണം നല്‍കി വിസയ്ക്കായി കാത്തിരുന്നവരുണ്ട്.

 

കൊച്ചുപെൺകുട്ടികളെ വർഷങ്ങളായി ബലാൽസംഗത്തിനിരയാക്കിയത് അറുപതു വയസുള്ള കിഴവൻ !!

അയർലണ്ടിലെ പ്രവാസി യുവതികൾക്ക് പ്രസവശേഷം അലവൻസോടെ ലീവെടുത്ത് നാട്ടിൽ പോകാൻ അനുമതി !

ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നോ ? നിങ്ങൾക്ക് മലാശയ ക്യാൻസർ ഉണ്ടാവാം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments