HomeWorld NewsUSAടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാൻ വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പല്‍ കാണാതായി; കപ്പലിൽ പ്രാണവായു നിലനില്‍ക്കുക 96 മണിക്കൂര്‍...

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാൻ വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പല്‍ കാണാതായി; കപ്പലിൽ പ്രാണവായു നിലനില്‍ക്കുക 96 മണിക്കൂര്‍ മാത്രമെന്ന് വിദഗ്ദർ; വ്യാപക തിരച്ചിൽ

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിന് വിനോദ സഞ്ചാരികളുമായി അറ്റ്ലാന്റിക് സമുദ്രത്തിൽ പോയ മുങ്ങിക്കപ്പല്‍ കാണാനില്ല (submarine carrying tourists to see the wreck of the Titanic has gone missing).ടൈറ്റാനികിന്റെ അവശ്ഷ്ടങ്ങള്‍ പര്യവേഷണം ചെയ്യുന്നതിനുള്ള ടൂറിസം പര്യവേഷണത്തിലെ ഒരു അന്തര്‍വാഹഹിനിയാണ് കാനഡയുടെ തീരത്ത് കാണാതായിരിക്കുന്നത്. അഞ്ച് പേരാണ് അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ന്യൂഫൗണ്ട്‌ലാൻഡ് തീരത്ത് തിരച്ചില്‍ തുടരുകയാണെന്ന് ബോസ്റ്റണ്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. സമുദ്രോപരിതലത്തില്‍ നിന്നും ഏകദേശം 3,800 മീറ്റര്‍ അതായത് 12,500 അടി താഴ്ചയിലാണ് ടൈറ്റാനിക് കപ്പലുള്ളത്. ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി വിനോദ സഞ്ചാരികളുമായി മുങ്ങിക്കപ്പല്‍ യാത്രകള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ പുറപ്പെട്ട അന്തര്‍വാഹിനിയാണ് കാണാതായിരിക്കുന്നത്. ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്‌കാര്യ കമ്ബനി ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായിരിക്കുന്നത്.

അന്തര്‍വാഹിനിയില്‍ 96 മണിക്കൂര്‍ മാത്രമെ പ്രാണവായു നിലനില്‍ക്കുകയുള്ളു. കഴിയുന്നതും വേഗത്തില്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന കമാൻഡര്‍ റിയര്‍ അഡ്മിറല്‍ ജോണ്‍ മൗഗര്‍ അറിയിച്ചു. തങ്ങള്‍ക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments