HomeNewsLatest Newsകാലിലെയും തുമ്പിക്കയ്യിലേയും പരിക്ക് അരിക്കൊമ്പനെ അലട്ടുന്നതായി സൂചന; ആഹാരവും യാത്രയും കുറഞ്ഞു

കാലിലെയും തുമ്പിക്കയ്യിലേയും പരിക്ക് അരിക്കൊമ്പനെ അലട്ടുന്നതായി സൂചന; ആഹാരവും യാത്രയും കുറഞ്ഞു

കാലിലെയും തുമ്പിക്കയ്യിലേയും പരിക്ക് അരിക്കൊമ്പനെ അലട്ടുന്നതായി സൂചന. നടക്കാനുള്ള ബുദ്ധിമുട്ടും തുമ്ബികൈയിലെ ആഴത്തിലെ മുറിവും അരിക്കൊമ്ബനെ അലട്ടുന്നെന്നാണ് കേരള വനംവകുപ്പിന്‍റെ നിരീക്ഷണം. തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവെച്ച്‌ തളച്ചശേഷം എക്സ്കവേറ്റര്‍ സഹായത്തോടെ ലോറിയില്‍ കയറ്റുന്നതിനിടെ കാലിന് സംഭവിച്ച പരിക്കാണ് ആനയെ അലട്ടുന്നത്.സഞ്ചാരം വളരെ കുറവാണ്. ഭക്ഷണം എടുക്കുന്നതിലും കുറവുണ്ട്. കോതയാര്‍ ഡാമിന് സമീപം കന്യാകുമാരി വനമേഖല പരിധിയില്‍തന്നെയാണ് അരിക്കൊമ്ബൻ ഇപ്പോഴും. ഇടക്ക് തടസ്സപ്പെടാറുണ്ടെങ്കിലും റേഡിയോ കോളറില്‍നിന്നുള്ള സിഗ്നല്‍ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍നിന്നും തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് കിട്ടുന്നുണ്ട്. വനമേഖലയിലെ കനത്തമഴയും പ്രതികൂല കാലാവസ്ഥയും കാരണം തിങ്കളാഴ്ച സിഗ്നല്‍ കൃത്യമായി കിട്ടിയില്ല. അതേസമയം, കോതയാര്‍ ഡാമിന് സമീപം പച്ചപ്പുല്ല് അടക്കം കിളിര്‍ത്തിട്ടുള്ളതിനാല്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ലെന്നു അധികൃതർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments