HomeWorld NewsUSAഅമ്മ വീട്ടിൽനിന്നും ഇറക്കിവിട്ട അഞ്ചുവയസുകാരി ക്രൂരമായ ബലാല്സംഗത്തിനിരയായി കൊല്ലപ്പെട്ടു; കുഞ്ഞു ദിവസങ്ങളായി പട്ടിണി

അമ്മ വീട്ടിൽനിന്നും ഇറക്കിവിട്ട അഞ്ചുവയസുകാരി ക്രൂരമായ ബലാല്സംഗത്തിനിരയായി കൊല്ലപ്പെട്ടു; കുഞ്ഞു ദിവസങ്ങളായി പട്ടിണി

യുഎസിലെ കാന്‍സസിൽ, അമ്മ വീട്ടില്‍നിന്നു പുറത്താക്കിയ അഞ്ചു വയസുള്ള കുഞ്ഞു പെണ്‍കുട്ടി ക്രൂരമായ ബലാല്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ടു. വീടുകളില്ലാത്തവര്‍ താമസിക്കുന്ന ക്യാംപ് സൈറ്റില്‍ വച്ചാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൈക്കല്‍ ചെറി എന്നയാളെ അറസ്റ്റ് ചെയ്തു. സോയി ഫെലിക്‌സ് എന്ന അഞ്ചുവയസുകാരിയെ ഒക്‌ടോബര്‍ രണ്ടിനു മാരകമായ മുറിവുകളോടെ ഒരു പെട്രോള്‍ സ്‌റ്റേഷനിലാണു കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സോയിയുടെ അമ്മ വീട്ടില്‍ വഴക്കുണ്ടാക്കി ബന്ധുക്കളെ ഇറക്കി വിടുന്നത് സ്ഥിരം പരിപാടിയാണെന്ന് ബന്ധുക്കൾ പറയുന്നു. ഇതുപോലെ സോയിക്കും വീട്ടിൽ കടുത്ത പീഡനമാണ് അനുഭവിക്കേണ്ടി വന്നത്. കുഞ്ഞിന് മതിയായ ആഹാരം ലഭിക്കുന്നുണ്ടായിരുന്നില്ല. എന്തെങ്കിലും കഴിക്കാന്‍ നല്‍കുമോ എന്നു ചോദിച്ച് സോയി ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് അടുത്ത് താമസിക്കുന്നവർ പോലീസിനോട് പറഞ്ഞു. സോയിയും മൈക്കലും ഒരേവീട്ടിലാണു താമസിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ സോയിയുടെ അമ്മയും ഇയാളും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments