HomeNewsLatest Newsഏഷ്യൻ ഗെയിംസിൽ പുതുചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങൾ; നൂറ് മെഡൽ ഉറപ്പിച്ച് ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ പുതുചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങൾ; നൂറ് മെഡൽ ഉറപ്പിച്ച് ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ നിലവിൽ 86 ലധികം മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ നൂറ് മെഡലുകൾ ഉറപ്പിച്ചു. ഹോക്കിയിൽ സ്വർണം നേടി ഇന്ത്യൻ ടീം മുന്നേറി. ജപ്പാനെ ഒന്നിനെതിരെ 5 ഗോളിന് തകർത്താണ് സ്വർണനേട്ടം. 2014ന് ശേഷം ആദ്യമായാണ് ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ ചാമ്പ്യൻമാരാകുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ഇരട്ടഗോളുകൾക്കുടമയായി. അഭിഷേക്, മൻപ്രീത്, അമിത് എന്നിവരാണ് മറ്റ് സ്കോറർമാർ.

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു. സ്കോർ 16-21, 9-21. ഇതോടെ 1982-ല്‍ സയിദ് മോദിക്കു ശേഷം ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും പ്രണോയ് സ്വന്തമാക്കി.
ഇന്ത്യന്‍ പുരുഷ കബഡി ടീം പാകിസ്താനെ തകര്‍ത്ത് ഫൈനലിലെത്തി മെഡലുറപ്പിച്ചു. 61-14 എന്ന സ്‌കോറില്‍ ആധികാരിക ജയത്തോടെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശനം. കബഡിയില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ വനിതാ ടീം ഫൈനലിലെത്തി. സെമിയില്‍ നേപ്പാളിനെ 61-17 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ കുതിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments