HomeNewsLatest Newsഅമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

നവംബര്‍ എട്ടിനു നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം അമേരിക്കയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ നഗരങ്ങളില്‍ അല്‍ഖ്വയ്ദ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ എഫ്ബിഐ തയ്യാറായിട്ടില്ല. അതേസമയം ഭീകരവിരുദ്ധ സേനയും ആഭ്യന്തര സുരക്ഷാ സന്നാഹങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് എഫ്ബിഐ അറിയിച്ചു.

 

 

 

ന്യൂയോര്‍ക്ക്, ടെക്‌സാസ്, വിര്‍ജീനിയ നഗരങ്ങള്‍ക്ക് ഇന്റലിജന്‍സ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അല്‍ഖ്വയ്ദ ഏതൊക്കെ സ്ഥലങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ലെന്നും എന്നാല്‍ അധികൃതര്‍ക്ക് ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പ്രചാരണത്തിന്റെ അവസാന ഘട്ടം വരെ ട്രംപ് പിന്നിലായിരുന്നെങ്കിലും ഇമെയില്‍ വിവാദത്തില്‍ എഫ്ബിഐ പുനരന്വേഷണം പ്രഖ്യാപിച്ചതോടെ ഇരുവരും ഒപ്പത്തിനൊപ്പമാണ്.

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ! ഇത്തരം പുരുഷന്മാർക്ക് മൂന്നിരട്ടി സാധ്യത !

അതൊരു സർപ്രൈസ് ആയിരുന്നു ; തന്റെ പ്രണയത്തിനു പിന്നിലെ കഥ തുറന്നു പറഞ്ഞു അനുശ്രീ !

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി ! അൾത്താരയ്ക്ക് പ്രമുഖരുടെ അസ്ഥികളും തലയോട്ടിയും ! കാണാം ആ അത്ഭുത കാഴ്ചകൾ ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments