HomeNewsLatest Newsഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കെതിരേ സ്വന്തം നാട്ടുകാര്‍ രംഗത്ത്; കുട്ടികളെ പഠിപ്പിക്കാൻ അനുവദിക്കരുതെന്ന്...

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കെതിരേ സ്വന്തം നാട്ടുകാര്‍ രംഗത്ത്; കുട്ടികളെ പഠിപ്പിക്കാൻ അനുവദിക്കരുതെന്ന് പോസ്റ്റർ

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കെതിരേ സ്വന്തം നാട്ടുകാര്‍തന്നെ രംഗത്തുവന്നു. വലപ്പു‍ഴ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയായ അവരെ അ‍വിടെ പഠിപ്പിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. വര്‍ഗീയ പ്രസംഗം നടത്തിയതിന് ശശികലയ്ക്കെതിരേ കേരള പോലീസ് ആക്ട് 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നതില്‍നിന്ന് ശശികലയെ വിലക്കണമെന്നുമാണ് ആവശ്യം. ആര്‍എസ്എസിന് വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും അവര്‍ക്കെതിരെ കൊലവിളി നടത്താനും പ്രചോദനം നല്‍കുന്നത് ശശികലയാണെന്നും കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ശശികലയുടെ അധ്യാപനം ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും ജനകീയ പ്രതികരണവേദി ചുണ്ടിക്കാട്ടുന്നു. ശശികല നാടിനും സ്കൂളിനും അപമാനമാണെന്നും ജനകീയ വേദി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

poster

ശശികലയെ സ്കൂളില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഇന്നു വല്ലപ്പു‍ഴയില്‍ ജനകീയ വേദി മാര്‍ച്ച് നടത്തും. വൈകിട്ട് അഞ്ചിനു വല്ലപ്പു‍ഴ അപ്പംകണ്ടം ജംഗ്ഷനില്‍നിന്നാണു മാര്‍ച്ച് ആരംഭിക്കുക. വല്ലപ്പു‍ഴയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍മാത്രം അകലെ മരുതൂരിലാണ് ശശികലയുടെ വീട്. ഇവിടെയും ശശികലയ്ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുന്‍കാലങ്ങളില്‍ ശശികല ചെയ്ത പ്രസംഗങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വിവാദമായിക്കൊണ്ടിരിക്കേയാണ് ഇത്തരമൊരു നീക്കവുമായി ശശികല ജോലിചെയ്യുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന നാട്ടിലെ ജനങ്ങള്‍ തന്നെ രംഗത്തെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments