HomeWorld Newsഗസ്സയിലെ കൂട്ടക്കുരുതിയിൽപ്രതിഷേധം കത്തുന്നു; ഗസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍

ഗസ്സയിലെ കൂട്ടക്കുരുതിയിൽപ്രതിഷേധം കത്തുന്നു; ഗസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍

ഗസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. വെള്ളിയാഴ്ചയാണ് ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്യാന്‍ യു.എസ് ഒരുങ്ങുകയാണെന്ന വിവരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഭക്ഷ്യവസ്തുക്കള്‍ക്കായി കാത്തുനിന്ന ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ 115 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇത് ലോകത്താകമാനം ഇസ്രായേലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇസ്രായേലിന് നല്‍കുന്ന പിന്തുണയില്‍ യു.എസിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനിടെയാണ് ഗസക്ക് സഹായം നല്‍കുമെന്ന് ബൈഡന്‍ അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ യു.എസ് ഗസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്യുമെന്ന് ബൈഡന്‍ പറഞ്ഞു. ജോര്‍ദന്‍, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ എയര്‍ഡ്രോപ്പിലൂടെ ഗസയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നുണ്ട്. ഗസയ്ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. യു.എസ് അത് ചെയ്യുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments