പലരും വേണ്ടത്ര പ്രാധാന്യം നൽകാതെ വിടുന്ന കാര്യങ്ങളാണ് പലപ്പോഴും പിന്നീട് ഗുരുതരാവസ്ഥയിൽ എത്തിക്കുന്ന രോഗങ്ങളായി മാറുന്നത്. പുരുഷന്‍മാരാണ് രോഗങ്ങളുടെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടത്. കാരണം സ്ത്രീകള്‍ പൊതുവേ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കും. പക്ഷേ പുരുഷൻമാർ പൊതുവേ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ അത്ര ശ്രദ്ധ നല്‍കാത്തവർ ആയിരിക്കും.
സ്കിൻ ക്യാന്‍സറിനുള്ള പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വിദേശങ്ങളിൽ ജോലി ചെയ്യുന്നവർ. ഇവർക്ക് സ്കിൻ ക്യാൻസർ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. നാൽപ്പതുകളിൽ ഇതിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നാല്‍പ്പതുകൾക്ക് ശേഷം ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.
പുരുഷൻമാർ ഏത് പ്രായത്തിലും ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. ഇതിന് പരിഹാരം കാണുന്നതിന് മുൻപ് രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. മരണ കാരണം വരെ ആകാവുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നുണ്ട്. പ്രോസ്റ്റേറ്റ് ക്യാൻസര്‍ പരിശോധനയും എല്ലാവരും നടത്തേണ്ടതാണ്. ഇത് പ്രത്യേകിച്ച് നാൽപ്പതിലേക്ക് അടുക്കുന്നവർ ശ്രദ്ധിക്കണം.
മുപ്പതിന് ശേഷം അല്ലെങ്കിൽ നാൽപ്പതിന് ശേഷം എല്ലാം കൊളസ്ട്രോൾ അതിന്‍റെ ഏറ്റവും ഉയരത്തിൽ എത്തുന്നത്. ഇത് നമ്മുടെ ഹൃദയത്തിന്‍റെ ആരോഗ്യത്തേയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കൊളസ്ട്രോളിന്‍റെ അളവ് കൃത്യമായി നിലനിർത്തുന്നതിന് ശ്രദ്ധിക്കണം. കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകൾക്ക് പൂർണമായി പരിഹാരം കാണുന്നതിന് സാധിക്കില്ലെങ്കിലും അതിനെ നിയന്ത്രിച്ച് നിർത്തുന്നതിന് ശ്രദ്ധിക്കണം.