HomeWorld NewsGulfയുഎഇ-യില്‍ മന്ത്രിയുടെ ഒഴിവ്; രാജ്യത്തെ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച്‌ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ്; ഒരൊറ്റ...

യുഎഇ-യില്‍ മന്ത്രിയുടെ ഒഴിവ്; രാജ്യത്തെ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച്‌ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ്; ഒരൊറ്റ നിബന്ധന മാത്രം !

യു എ ഇ യിൽ മന്ത്രിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ്. യുവജനങ്ങളെ പ്രതിനിധീകരിക്കുകയും പ്രശ്‌നങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന ഒരു വിശിഷ്ട യുവാവിനെയോ യുവതിയെയോ താൻ തിരയുന്നുവെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി യുഎഇ കാബിനറ്റില്‍ യുവജന മന്ത്രിയാകും. യുഎഇയെക്കുറിച്ച്‌ അറിവുള്ളയാളും അവരുടെ ജോലിയില്‍ സജീവവും ധീരനും ശക്തനും മാതൃരാജ്യത്തെ സേവിക്കുന്നതില്‍ അഭിനിവേശമുള്ളവരുമായിരിക്കണം ആ വ്യക്തിയെന്നും ശെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. യുവജന മന്ത്രിയാകാൻ ആഗ്രഹിക്കുന്നവര്‍ അപേക്ഷകള്‍ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs(at)moca(dot)gov(dot)ae എന്ന വിലാസത്തില്‍ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത തലമുറയിലെ നേതാക്കളെ വളര്‍ത്തുന്നത് യുഎഇ ഗവണ്‍മെന്റിന്റെ ഏറ്റവും ഉയര്‍ന്ന മുൻഗണനകളിലൊന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments