HomeUncategorizedഒരു അക്കൗണ്ടില്‍ നാല് പ്രൊഫൈലുകള്‍ വരെ തുടങ്ങാം; ഫെയ്‌സ്ബുക്കില്‍ പുതിയ ഫീച്ചറുമായി മെറ്റ

ഒരു അക്കൗണ്ടില്‍ നാല് പ്രൊഫൈലുകള്‍ വരെ തുടങ്ങാം; ഫെയ്‌സ്ബുക്കില്‍ പുതിയ ഫീച്ചറുമായി മെറ്റ

ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനായി ഫേസ്ബുക്ക് ഉപയോക്താക്കളെ സഹായിക്കുന്ന മള്‍ട്ടിപ്പിള്‍ പേഴ്‌സണല്‍ പ്രൊഫൈല്‍ ഫീച്ചര്‍ അവതരിപ്പിച്ച്‌ മെറ്റ. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമ്ബോള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ സേവനം ലഭ്യമാക്കാൻ സഹായിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് മെറ്റ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. മിക്കപ്പോഴും ഉപയോക്താക്കള്‍ക്ക് രണ്ട് അക്കൗണ്ട് ആരംഭിക്കേണ്ടതായ സാഹചര്യം വരാറുണ്ട്. ഫീച്ചര്‍ നിലവില്‍ വരുന്നതോടെ ഇതിന് ഒരു പരിഹാരമാണ്. ഒരു അക്കൗണ്ടില്‍ നാല് പ്രൊഫൈലുകള്‍ വരെ ക്രിയേറ്റ് ചെയ്യാനാകുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇതോടെ ഓരോ പ്രൊഫൈലുകളും വീണ്ടും വീണ്ടും ലോഗിൻ ചെയ്ത് കയറേണ്ടതായ സാഹചര്യമില്ല. പെട്ടെന്ന് തന്നെ പ്രൊഫൈലുകള്‍ സ്വിച്ച്‌ ചെയ്ത് ഉപയോഗിക്കാനാകും. എല്ലാ പ്രൊഫൈലുകളും പ്രധാന പ്രൊഫൈല്‍ ആയി തന്നെ പ്രവര്‍ത്തിക്കും എന്നതാണ് ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ഇതിന് പുറമേ പ്രധാന പ്രൊഫൈലില്‍ നിന്നും ക്രിയേറ്റ് ചെയ്തിട്ടുള്ള മറ്റൊരു അക്കൗണ്ട് ആണ് ഇതെന്ന് വെളിപ്പെടുത്താൻ താത്പര്യമില്ല എങ്കില്‍ ഇതും മറച്ചുവെക്കാനാകും. പ്രൊഫഷണല്‍-വ്യക്തിപരമായ ജീവിതം രണ്ടായി നിലനിര്‍ത്താൻ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ വളരെയധികം ഉപകാരപ്രദമാകുമെന്ന് കമ്ബനി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments