HomeUncategorizedവാട്സ്ആപ്പിൽ കണ്ടതെല്ലാം ഫോർവേർഡ് ചെയ്യാറുണ്ടോ ? എങ്കിൽ അതിനു പിന്നിലെ ഈ അപകടം കൂടി അറിഞ്ഞിരിക്കണം

വാട്സ്ആപ്പിൽ കണ്ടതെല്ലാം ഫോർവേർഡ് ചെയ്യാറുണ്ടോ ? എങ്കിൽ അതിനു പിന്നിലെ ഈ അപകടം കൂടി അറിഞ്ഞിരിക്കണം

നമ്മുടെ ദൈനംദിന ജീവിതത്തില്‍ വാട്സ് ആപ്പ് ഒഴിവാക്കാൻ വയ്യാത്ത ഒന്നായിരിക്കുകയാണ്. ഇപ്പോൾ മിക്ക അറിയിപ്പുകളും നമുക്ക് വാട്സ്‌ആപ്പ് മുഖാന്തരമാണ് പലപ്പോഴും ലഭിക്കാറുള്ളത്. എന്നാല്‍, ഇത്തരത്തില്‍ ലഭിക്കുന്ന മുഴുവൻ സന്ദേശങ്ങളും യാഥാര്‍ത്ഥ്യമാകണമെന്നില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോം ആയതിനാല്‍ വ്യാജ സന്ദേശങ്ങളും, നിയമവിരുദ്ധ ഉള്ളടക്കങ്ങളും വാട്സ്‌ആപ്പ് വഴി വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ വാട്സ്‌ആപ്പ് മുഖാന്തരം പ്രചരിക്കുന്ന മെസേജുകള്‍ക്ക് പൂട്ടിടാൻ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരെ കണ്ടെത്തി, ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. വ്യാജ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍, സര്‍ക്കാര്‍ ഏജൻസികള്‍ ആവശ്യപ്പെടുമ്ബോള്‍ സന്ദേശങ്ങള്‍ ആരൊക്കെ പങ്കുവെച്ചു, ആരാണ് ആദ്യം പങ്കുവെച്ചത് തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാൻ വാട്സ്‌ആപ്പ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് സ്വകാര്യതാ ലംഘനമാണെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. ഇലക്ഷൻ സമയത്തെ വ്യാജപ്രചരണങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments