HomeWorld NewsGulfസൈക്കിള്‍ യാത്രികര്‍ക്ക് പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ നിർദേശിച്ച് ഖത്തർ ആഭ്യന്തരമന്ത്രാലയം

സൈക്കിള്‍ യാത്രികര്‍ക്ക് പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ നിർദേശിച്ച് ഖത്തർ ആഭ്യന്തരമന്ത്രാലയം

സൈക്കിള്‍ യാത്രികര്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഖത്തര്‍. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സൈക്കിള്‍ യാത്രികരോട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. സൈക്കിള്‍ യാത്രികര്‍ക്കായുള്ള പ്രത്യേക പാതകള്‍ ഉപയോഗിക്കേണ്ടതാണ്. റോഡിന് വലത് വശം ചേര്‍ന്ന് സൈക്കിള്‍ ഉപയോഗിക്കേണ്ടതാണ്. ഹെല്‍മെറ്റ്, റിഫ്‌ളക്ടറുകളുള്ള വസ്ത്രങ്ങള്‍ മുതലായ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. സൈക്കിളുകളുടെ മുന്‍വശത്തും, പിന്‍വശത്തും ലൈറ്റുകള്‍ ഘടിപ്പിക്കേണ്ടതാണെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments