HomeNewsLatest Newsകാണാൻ പ്രേക്ഷകരില്ല ; 'ദി കേരള സ്റ്റോറി' യുടെ പ്രദർശനം അവസാനിപ്പിച്ച് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്സ് തീയേറ്ററുകൾ

കാണാൻ പ്രേക്ഷകരില്ല ; ‘ദി കേരള സ്റ്റോറി’ യുടെ പ്രദർശനം അവസാനിപ്പിച്ച് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്സ് തീയേറ്ററുകൾ

തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയേറ്ററുകൾ ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം അവസാനിപ്പിച്ചു. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിച്ചത്. ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനമെടുത്തത്.വെള്ളിയാഴ്ചയാണ് തമിഴ്‌നാട്ടിൽ ചിത്രം റിലീസ് ചെയ്തത്. തിയേറ്ററുകൾ കുറവായിരുന്നെങ്കിലും ചില സിംഗിള്‍ സ്ക്രീനുകളിലും മള്‍ട്ടിപ്ലെക്സുകളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. ഇതില്‍ ചില സിംഗിള്‍ സ്ക്രീന്‍ തിയേറ്ററുകള്‍ നേരത്തേതന്നെ ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. മള്‍ട്ടിപ്ലെക്സുകള്‍ കൂടി പിന്മാറുന്നതോടെ തമിഴ് നാട്ടിൽ ഇനി ‘ദി കേരള സ്റ്റോറി’ക്ക് പ്രദര്‍ശനം ഉണ്ടായിരിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments