HomeNewsLatest Newsഡിവോഴ്സ് ആയതിനു പിന്നാലെ ഫോട്ടോഗ്രാഫറോട് വിവാഹത്തിന് ചിത്രങ്ങളെടുത്തതിന്റെ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതി !...

ഡിവോഴ്സ് ആയതിനു പിന്നാലെ ഫോട്ടോഗ്രാഫറോട് വിവാഹത്തിന് ചിത്രങ്ങളെടുത്തതിന്റെ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതി ! പിന്നീട് നടന്നത് വൈറൽ !

വിവാഹമോചനത്തിന് ശേഷം, നാല് വര്‍ഷം മുൻപ് വളരെ ആഘോഷമായി നടത്തിയ വിവാഹ ആഘോഷങ്ങളുടെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറോട് പണം തിരികെ ചോദിച്ച് യുവതി. സംഭവം ഇങ്ങനെ: ഫോട്ടോഗ്രാഫറായ യുവാവിന് ഒരു ദിവസം ഫോണില്‍ ഒരു സന്ദേശം വന്നു. നാല് വര്‍ഷം മുൻപ് നിങ്ങള്‍ എന്റെ വിവാഹഫോട്ടോ എടുക്കാന്‍ വാങ്ങിച്ച മുഴുവന്‍ പൈസയും തിരികെ തരണം എന്നതായിരുന്നു ആ സന്ദേശം. തമാശയാണെന്നാണ് ഫോട്ടോഗ്രാഫര്‍ ആദ്യം കരുതിയത്. കാരണം തിരക്കിയപ്പോള്‍ യുവതി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ‘ 2019 ല്‍ ഡര്‍ബനില്‍ നടന്ന എന്റെ വിവാഹത്തില്‍ എനിക്കായി ഫോട്ടോഷൂട്ട് നടത്തിയത് നിങ്ങളാണ്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ വിവാഹമോചിതയാണ്, ആ ചിത്രങ്ങള്‍ എനിക്കും എന്റെ മുന്‍ ഭര്‍ത്താവിനും ഇനി അവ ആവശ്യമില്ല. നിങ്ങള്‍ അന്ന് ചെയ്തത് വലിയൊരു ജോലിയാണ്. പക്ഷേ ഞങ്ങള്‍ ഇപ്പോള്‍ വിവാഹമോചനം നേടിയതിനാല്‍ അന്നെടുത്ത ജോലിയെല്ലാം പാഴായി. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് നല്‍കിയ തുക എനിക്ക് തിരികെ നല്‍കണം. കാരണം ഞങ്ങള്‍ക്ക് ഇനി ആ ഫോട്ടോകള്‍ ആവശ്യമില്ല’. എന്നാല്‍ ഈ ആവശ്യം ഫോട്ടോഗ്രാഫര്‍ നിരസിച്ചു. ‘അന്ന് ഞാന്‍ ചെയ്ത ജോലി തിരിച്ചെടുക്കാന്‍ സാധിക്കാത്തത് പോലെ നിങ്ങള്‍ക്ക് പണവും തിരിച്ചുതരാന്‍ പറ്റില്ല’. അയാള്‍ മറുപടി നല്‍കി. എന്നാല്‍ ഫോട്ടോഗ്രാഫര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഇതിന് പുറമെ യുവതിയുടെ വാട്‌സ്‌ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ചാറ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇതോടെ യുവതിയുടെ മുന്‍ ഭര്‍ത്താവ് ഫോട്ടോഗ്രാഫറുമായി ബന്ധപ്പെട്ടു. “ഞാന്‍ നിങ്ങള്‍ പങ്കുവെച്ച ട്വീറ്റ് കണ്ടു.. അവള്‍ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു. ‘ ഇത് ലജ്ജാകരമാണെന്നും അദ്ദേഹം ഫോട്ടോഗ്രാഫറോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments