HomeAround Keralaഎഴുവയസുകാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി; കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിൽ; മന്ത്രവാദമെന്നു സംശയം

എഴുവയസുകാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി; കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിൽ; മന്ത്രവാദമെന്നു സംശയം

ലഖ്‌നൗവിൽ കഴിഞ്ഞ ദിവസം കാണാതായ എഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തല്‍ഗ്രാം പ്രദേശത്താണ് സംഭവം. മൂന്ന് ദിവസം മുന്‍പ് വിവാഹച്ചടങ്ങിനിടെയാണ് ഏഴുവയസുകാരിയെ കാണാതായത്. ഞായറാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം തല്‍ഗ്രാം പ്രദേശത്തെ വയലില്‍ നഗ്നമായ നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് ഏഴുവയസുകാരിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പ്രതികളെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് സുപ്രണ്ട് കുന്‍വര്‍ അനുപം സിങ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments