HomeWorld NewsGulfകുറ്റകൃത്യം തെളിയിക്കാന്‍ കഴിവുണ്ടോ ? എങ്കിൽ ഒരു ദിവസത്തേയ്ക്ക് ദുബായിൽ പോലീസാകാൻ അവസരം !

കുറ്റകൃത്യം തെളിയിക്കാന്‍ കഴിവുണ്ടോ ? എങ്കിൽ ഒരു ദിവസത്തേയ്ക്ക് ദുബായിൽ പോലീസാകാൻ അവസരം !

കുറ്റകൃത്യം തെളിയിക്കാന്‍ കഴിവുണ്ടോ ? എങ്കില്‍ ദുബായ് പൊലീസ് സംഘടിപ്പിക്കുന്ന നവീനവും, രസകരവുമായ ചലഞ്ചിൽ പങ്കെടുത്ത് ഒരു ദിവസത്തേക്ക് പൊലീസുകാരനായി കുറ്റകൃത്യം തെളിയിക്കാം. പൊലീസ് ജോലിയെക്കുറിച്ചും അവര്‍ എങ്ങനെ സുരക്ഷ നിലനിര്‍ത്തുന്നുവെന്നും പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് സിറ്റി സെന്റര്‍ മിര്‍ദിഫില്‍ പൊലീസ് ഇന്ററാക്ടീവ് ‘ക്രൈം സീന്‍ ഗെയിം’ ആരംഭിച്ചു. ലഫ്റ്റനന്റ് അബ്ദുല്ല അല്‍ ബസ്തകി മോളിന്റെ സെന്‍ട്രല്‍ ഗാലറിയയില്‍ ഒക്ടോബര്‍ ഒമ്ബത് വരെ നടക്കുന്ന ഗെയിം കളിക്കാര്‍ക്ക് ഒരു കുറ്റകൃത്യം അന്വേഷിക്കാന്‍ കഥയും ദൃശ്യങ്ങളും പസിലുകളും നല്‍കുന്നു. ‘പസില്‍ പരിഹരിക്കാനും കുറ്റവാളിയുടെ ഐഡന്റിറ്റി കണ്ടെത്താനും ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ച്‌ പങ്കെടുക്കുന്നവര്‍ പരസ്പരം മത്സരിക്കും,’ ദുബൈ പൊലീസിലെ സ്‌കോളേഴ്‌സ് കൗണ്‍സില്‍ അംഗവും ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ ഡിപാര്‍ട്‌മെന്റിലെ ജീവശാസ്ത്രത്തിലും ഡിഎന്‍എയിലും വിദഗ്ധനായ ലഫ്റ്റനന്റ് അബ്ദുല്ല അല്‍ ബസ്തകി പറഞ്ഞു.

ദുബൈ പൊലീസിന്റെ സുരക്ഷാ പരിശോധനാ വിഭാഗം (കെ 9 യൂണിറ്റ്) സന്ദര്‍ശകര്‍ക്ക് സുരക്ഷാ പരിശോധനയില്‍ പൊലീസ് ശ്വാന വിഭാഗത്തിന്റെ പങ്ക്, മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും എങ്ങനെ കണ്ടെത്തുന്നു, കാണാതായ വ്യക്തികള്‍ക്കും വസ്തുക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍, സുരക്ഷിതമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച്‌ വിശദീകരണങ്ങള്‍ നല്‍കും. ‘ഞങ്ങള്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ, വിശിഷ്യ – യുവാക്കളെ – പൊലീസ് ജോലിയെക്കുറിച്ച്‌ ബോധവല്‍ക്കരിക്കാനും സുരക്ഷ നിലനിര്‍ത്തുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ റോളുകള്‍ അവരെ തെര്‍യ്യപ്പെടുത്താനും ആഗ്രഹിക്കുന്നു’, ലഫ്റ്റനന്റ് അല്‍ ബസ്തകി വ്യക്തമാക്കി. ‘കുറ്റകൃത്യ അന്വേഷണത്തില്‍ ഉപയോഗിക്കുന്ന ശാസ്ത്രീയ മേഖലകളും സുരക്ഷയും ഉറപ്പാക്കുന്നതിന് ഫോറന്‍സിക് സയന്‍സിന്റെ വിവിധ ശാഖകളിലെ പ്രൊഫഷണല്‍ ചിന്തയുടെ പ്രാധാന്യവും ഗെയിം എടുത്തുകാണിക്കുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments