HomeHealth Newsനിങ്ങളുടെ കുട്ടി വാശിക്കാരനാണോ ? ഈ പൊടിക്കൈകൾ ഒന്നു പരീക്ഷിക്കൂ; വാശി താനേ മാറും

നിങ്ങളുടെ കുട്ടി വാശിക്കാരനാണോ ? ഈ പൊടിക്കൈകൾ ഒന്നു പരീക്ഷിക്കൂ; വാശി താനേ മാറും

കുട്ടികളിലെ വാശി സാധാരണമാണ്. എന്നാൽ പലപ്പോഴും ഇത് അതിരുകടക്കുന്നത് മാതാപിതാക്കൾക്ക് തലവേദന ഉണ്ടാക്കാറുമുണ്ട്. കുട്ടി കൂടുതലും വാശി കാണിക്കുന്നത് അവര്‍ വിചാരിച്ച കാര്യങ്ങള്‍ നടന്നു കിട്ടാനും നിങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാനും അവര്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടി ആയിരിക്കും. വാശികള്‍ കൂടിക്കൂടി വരികയാണെങ്കില്‍ ഒരിക്കലും നിസ്സാരമായി കാണരുത്. വാശിയില്‍ നിന്നും ദുര്‍വ്വാശിയിലേക്കും ദുശ്ശാഠ്യത്തിലേക്കും വഴിമാറാറാൻ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമില്ല. വാശിപിടിക്കുന്ന കുഞ്ഞുങ്ങളെ അവര്‍ക്കിഷ്ടമുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുത്തതും അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുത്തതും സമാധാനപ്പെടുത്തുന്നവരാണ് പല മാതാപിതാക്കളും .എന്നാല്‍ കുട്ടികളുടെ വാശി മാറ്റാനുള്ള ചില ചെപ്പടിവിദ്യകള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ

ആവശ്യങ്ങള്‍ ന്യായമാണെങ്കില്‍ മാത്രം സാധിച്ചു കൊടുക്കുക. അല്ലാത്ത പക്ഷം യാതൊരു കാരണവശാലും അനുവദിക്കരുത്. വീട്ടിലെ എല്ലാ അംഗങ്ങളും ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുക. അച്ഛനമ്മമാര്‍ പാലിക്കുകയും അപ്പൂപ്പനും അമ്മൂമ്മയും കുഞ്ഞിനെ അനുകൂലിക്കുകയും ചെയ്താല്‍ കുഞ്ഞിന്റെ വാശി അധികരിക്കും എന്നതില്‍ സംശയമില്ല. ഏതെങ്കിലും കാര്യങ്ങളില്‍ നിന്നു രക്ഷപ്പെടാനോ അത് ഒഴിവാക്കി കിട്ടാനോ ആണ് വാശി കാണിക്കുന്നതെങ്കില്‍ അത് ചെയ്ത് തീര്‍ക്കാതെ നമ്മള്‍ ഒഴിവാക്കികൊടുക്കരുത്. ദേഷ്യം പിടിക്കാതെ തന്നെ മുഴുവൻ ചെയ്തു തീര്‍ക്കാൻ അവരെ പ്രോത്സാഹിപ്പിച്ചതിനു ശേഷം പ്രോത്സാഹന സമ്മേളനങ്ങളും നല്‍കുക. കുഞ്ഞുങ്ങള്‍ ബഹളം വെക്കുമ്ബോള്‍ അതിനേക്കാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ അവരോട് ദേഷ്യപ്പെടുകയും അടിക്കുകയും ചെയ്യരുത്. രക്ഷിതാക്കളുടെ ഈ സമീപനം കുഞ്ഞിന്റെ വാശി കൂട്ടുമെന്നല്ലാതെ വേറെ പ്രയോജനങ്ങള്‍ ഒന്നുമില്ല. മറിച്ച്‌ സമചിത്തതയോടെ പെരുമാറുകയാണെങ്കില്‍ അല്‍പ സമയത്തിനുള്ളില്‍ കുഞ്ഞ് ശാന്തനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments