HomeUncategorized'എനിക്ക് അതിനെക്കുറിച്ച് പറയാൻ തന്നെ പേടിയാണ്'; നിഷ സാരംഗ് തുറന്നു പറയുന്നു !

‘എനിക്ക് അതിനെക്കുറിച്ച് പറയാൻ തന്നെ പേടിയാണ്’; നിഷ സാരംഗ് തുറന്നു പറയുന്നു !

ഉ[പ്പും മുളകും എന്ന ഒറ്റ പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് നിഷ സാരംഗ്. ലക്ഷക്കണക്കിന് ആരാധകരാണ് നിശയ്ക്കുള്ളത്. ഇപ്പോൾ തന്റെ പേരില്‍ വന്നൊരു വ്യാജവാര്‍ത്തയ്‌ക്കെതിരെ തുറന്നടിക്കുകയാണ് നിഷ സാരംഗ്. തനിക്ക് വിവാഹാലോചന നടക്കുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ് നിഷ രംഗത്തെത്തിയിരിക്കുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് നിഷ മനസ് തുറന്നത്. കുട്ടിയ്ക്ക് വിവാഹാലോചന വന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍ വരുന്നത് വേറെ വാര്‍ത്തയായിരിക്കും. പെണ്‍കുട്ടികളുള്ള വീട്ടില്‍ ആളുകള്‍ വിവാഹാലോചനയുമായി വരും. പക്ഷെ അത് ചാനലില്‍ എടുത്തിടുന്നത് എനിക്ക് വിവാഹാലോചന എന്നായിരിക്കും. അങ്ങനെ ഇട്ടു. അങ്ങനെ വന്നതു കൊണ്ട് എനിക്കതേക്കുറിച്ച് പറയാന്‍ പോലും പേടിയാണ് ഇപ്പോള്‍ എന്നാണ് നിഷ പറയുന്നത്.

നമ്മള്‍ അഭിമുഖങ്ങള്‍ നല്‍കുന്നത് കാണുന്നവര്‍ സന്തോഷം കിട്ടാനും അവരുമായി നമ്മളുടെ വിശേഷങ്ങള്‍ പങ്കുവെക്കാനുമാണ്. നമ്മളിത് വളരെ പച്ചയായി വന്ന് പറയുന്നതാണ്. അതിനെ വളച്ചൊടിക്കുമ്പോള്‍ നമുക്കൊരു കുടുംബമുണ്ടെന്നും ബന്ധങ്ങളുണ്ടെന്നും അതില്‍ വിള്ളലുണ്ടാകും അവരെ വേദനിപ്പിക്കും എന്നൊന്നും ചിന്തിക്കില്ല. അതുകൊണ്ടാണ് അതേക്കുറിച്ച് പറയുമ്പോള്‍ തന്നെ എനിക്ക് പേടി” എന്നും നിഷ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments