യു.എ.ഇ പ്രവാസികൾക്ക് സന്തോഷവാർത്ത ! വാട്സാപ്പ് കോളുകൾക്കുള്ള നിയന്ത്രണം മാറാൻ വഴിയൊരുങ്ങുന്നു !

322

വാട്‌സാപ്പ് കോൾനിയന്ത്രണം യു.എ.ഇ. എടുത്തുകളയാൻ സാധ്യത. ഇതുസംബന്ധിച്ച് വാട്‌സാപ്പ് അധികൃതരുമായി ചർച്ച പൂർത്തിയാക്കി. വാട്‌സാപ്പ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും യു.എ.ഇ.ലൈസൻസുള്ള വോയ്‌സാപ് കോളുകൾക്ക് അംഗീകാരം നൽകിയിരുന്നു.

മറ്റുരാജ്യങ്ങളിൽ വാട്‌സാപ്പിന്റെ വോയ്‌സ്കോൾ സംവിധാനം ലഭ്യമാണ്. എന്നാൽ യു.എ.ഇ.യിൽ മെസേജ് ചെയ്യാൻ മാത്രമാണ് നിലവിൽ വാട്‌സാപ്പ് ലഭിക്കുന്നത്. ഇതിന് യു.എ.ഇ. ടെലികോം റെഗുലേറ്ററി അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം എടുത്തുകളയാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു.