HomeWorld NewsGulfകുവൈത്ത് ഉപപ്രധാനമന്ത്രിയുമായി ചർച്ച നടത്തി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി ചർച്ച നടത്തി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

കുവൈത്ത് ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. അതിനുശേഷം വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹുമായും കേന്ദ്രമന്ത്രി ചർച്ച നടത്തി. ചന്ദ്രയാൻ ദൗത്യ വിജയാഘോഷവും കൂടിക്കാഴ്ചയുടെ ഭാഗമായി നടന്നു. ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് പ്രതിനിധികളെയും പ്രൊഫഷണൽ അസോസിയേഷനുകളുടെ പ്രതിനിധികളെയും മന്ത്രി കണ്ടു. ഇന്ത്യൻ എംബസിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം ധീര ജവാന്മാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാഫലകം അനാഛാദനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments