HomeAround Keralaയൂട്യൂബ് നോക്കി ഭർത്താവിന്റെ പ്രസവമെടുപ്പ്; യുവതിക്ക് രക്തസ്രാവം മൂലം ദാരുണാന്ത്യം

യൂട്യൂബ് നോക്കി ഭർത്താവിന്റെ പ്രസവമെടുപ്പ്; യുവതിക്ക് രക്തസ്രാവം മൂലം ദാരുണാന്ത്യം

യൂട്യൂബ് നോക്കി ഭര്‍ത്താവ് പ്രസവമെടുക്കാൻ ശ്രമിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ യുവതി മരിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ലോകനായകി (27) എന്ന യുവതിയാണ് മരിച്ചത്. വേദനയെ തുടര്‍ന്ന് അവശയായ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ഇയാള്‍ വീട്ടില്‍ വെച്ചു തന്നെ പ്രസവമെടുക്കാൻ ശ്രമിക്കുകയായിരുന്നു. യൂട്യൂബില്‍ പ്രസവ വീഡിയോ നോക്കിയായിരുന്നു ഇയാളുടെ ‘പരിചരണം’. പൊക്കിള്‍ക്കൊടി ശരിയായി മുറിക്കാത്തതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതി മരണപ്പെട്ടത്.ഇവരുടെ ഭര്‍ത്താവ് മാധേഷിനെതിരെ പരാതി നല്‍കിയതായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ രാധിക അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments