HomeWorld NewsGulfഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ അന്തരിച്ചു; മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ അന്തരിച്ചു; മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം

ദോഹ: ഖത്തര്‍ മുന്‍ അമീറും ഇപ്പോഴത്തെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിതാമഹനുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി (84) അന്തരിച്ചു. ഷെയ്ഖ് ഖലീഫയുടെ മരണത്തെ തുടര്‍ന്ന് ഖത്തറില്‍ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലെ ഖത്തര്‍ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികളും മൂന്നു ദിവസമുണ്ടാകില്ല.

 

 

 

അല്‍ റയ്യാനില്‍ 1932ലായിരുന്നു ജനനം. 1957ല്‍ വിദ്യാഭ്യാസ മന്ത്രിയായാണ് ഭരണരംഗത്തെത്തുന്നത്. വൈകാതെ ഡപ്യൂട്ടി അമീറായ അദ്ദേഹം 1960ല്‍ കിരീടാവകാശിയായി. 1960 മുതല്‍ ഖത്തറിന്റെ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായും പ്രവര്‍ത്തിച്ചു. 1972 മുതല്‍ 1995 വരെയാണ് ഷെയ്ഖ് ഖലീഫ ഖത്തര്‍ ഭരിച്ചത്. 1995ല്‍ ഷെയ്ഖ് ഖലീഫയുടെ മകനും ഇപ്പോഴത്തെ അമീറിന്റെ പിതാവുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അമീറായി ചുമതലയേല്‍ക്കുകയായിരുന്നു. ഷെയ്ഖ് ഖലീഫ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.

മൂവാറ്റുപുഴയിൽ നടന്ന അപകടം ആസൂത്രിത കൊലപാതകം !

നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം ഇങ്ങനെയോ ? കാത്തിരിക്കുന്നത് വലിയ അപകടം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments