HomeAround KeralaKollamകൊല്ലത്ത് പിടിയിലായ ഫേസ്ബുക്ക് കമിതാക്കൾ നടത്തിയ വിക്രിയകൾ നാണിപ്പിക്കുന്നത് !

കൊല്ലത്ത് പിടിയിലായ ഫേസ്ബുക്ക് കമിതാക്കൾ നടത്തിയ വിക്രിയകൾ നാണിപ്പിക്കുന്നത് !

പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയായ 26കാരിയെ പോലീസ് പിടികൂടി. തിരുവനന്തപുരത്തുള്ള ഒരു ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ ചിഞ്ചു (26) വാണു പിടിയിലായത്. ഇവർ വിവാഹിതയും 5 വയസ്‌ പ്രായമുള്ള പെണ്‍കുട്ടിയുടെ മാതാവുമാണ്‌. ഫേസ്ബുക്കിലൂടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും ഒടുവില്‍ ഒളിച്ചോട്ടത്തിലേക്ക് വഴിമാറുന്നതും. പോലീസ് പിടിയിലായതോടെ യുവതി തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്ന് വിദ്യാര്‍ഥി മൊഴിനല്കി. ഓയൂര്‍ മരുതമണ്‍പള്ളി സ്വദേശിയായ വിദ്യാര്‍ഥിയെയാണു കഴിഞ്ഞ 10നു തട്ടിക്കൊണ്ടുപോയത്. കൊട്ടാരക്കര പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്യുകയും വിദ്യാര്‍ത്ഥിയെ ജുവനൈല്‍ഹോമില്‍ അയക്കുകയും ചെയ്തു.

 

 
തിരുവനന്തപുരത്തുള്ള ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന യുവതിയുടെ വിവാഹം ഏഴുവര്‍ഷം മുമ്പ് കഴിഞ്ഞതാണ്. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന ഇവര്‍ കുടുംബവീട്ടിലായിരുന്നു താമസിച്ചിരുന്നത്. അഞ്ചുവയസുള്ള മകളും ഇവര്‍ക്കൊപ്പമുണ്ട്. പതിനാറുകാരനായ വിദ്യാര്‍ഥിയുമായി പരിചയപ്പെടുന്നത് ആറുമാസം മുമ്പാണ്. അതും ഫേസ്ബുക്കിലൂടെ. ചാറ്റിംഗ് ദിവസവും ചെയ്യാറുണ്ടായിരുന്നു. മാസങ്ങളായിട്ടുള്ള ബന്ധത്തിനൊടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. വീട്ടുകാര്‍ കല്യാണത്തിന് നിര്‍ബന്ധിക്കുന്നതായും മറ്റൊരു കല്യാണത്തിന് ഇഷ്ടമല്ലെന്നും ഉടന്‍ എന്തെങ്കിലും തീരുമാനമുണ്ടാക്കണമെന്നും പറഞ്ഞ് കഴിഞ്ഞ 10ന് കാമുകനെ ആറ്റിങ്ങലില്‍ വിളിച്ച് വരുത്തി. അവിടെനിന്നും നാഗര്‍കോവില്‍ വഴി മണ്ടയ്ക്കാട് ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസില്‍ മുറിയെടുത്ത് അഞ്ച് ദിവസം താമസിച്ചു. പിന്നീട് തക്കലയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു വരുന്നതിനിടയിലാണ് പിടിയിലായത്. വൈദ്യപരിശോധനയില്‍ ഇരുവരും നിരവധി തവണ ശാരീരികബന്ധം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്‌.

 

 
ഗസ്റ്റ് ഹൗസില്‍ മുറിയെടുക്കാന്‍ വേണ്ട പണം മുടക്കിയതും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തതും യുവതി തന്നെയാണ്. കാമുകനുവേണ്ടി വസ്ത്രങ്ങളും അവര്‍ വാങ്ങിക്കൂട്ടി. കൊട്ടാരക്കര ഡി.എസ്‌.പിയുടെ പ്രത്യേക സ്‌ക്വാഡ്‌ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ ഇരുവരും തക്കലയിലുള്ളതായി അറിയാന്‍ കഴിഞ്ഞത്‌. പൂയപ്പള്ളി എസ്‌.ഐ സാബുജി അഡിഷണല്‍ എസ്‌.ഐ സനല്‍കുമാര്‍, എസ്‌.സി.പി.ഒ ഷിബു, ഡ്‌ബ്ലിയൂ സി.പി.ഒയും വിദ്യാര്‍ഥിയുടെ ബന്ധുക്കളും ചേര്‍ന്നാണ്‌ ഇരുവരേയും കണ്ടെത്തിയത്‌.

മൂവാറ്റുപുഴയിൽ നടന്ന അപകടം ആസൂത്രിത കൊലപാതകം !

നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം ഇങ്ങനെയോ ? കാത്തിരിക്കുന്നത് വലിയ അപകടം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments