HomeAround KeralaErnakulamമൂവാറ്റുപുഴയിൽ നടന്ന അപകടം ആസൂത്രിത കൊലപാതകം !

മൂവാറ്റുപുഴയിൽ നടന്ന അപകടം ആസൂത്രിത കൊലപാതകം !

മൂവാറ്റുപുഴ: ടിപ്പര്‍ ലോറി ടോറസിലിടിച്ച്‌ ലോറിയുടമ മരിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. കേസില്‍ സംശയത്തിന്റെ പേരില്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌ത ടിപ്പര്‍ ലോറി ഡ്രൈവര്‍ അരൂക്കുറ്റി ജിന്‍സാ മന്‍സിലില്‍ ലത്തീഫി(55)നെ അറസ്‌റ്റ്‌ ചെയ്‌തു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണു മൂവാറ്റുപുഴയ്‌ക്കു സമീപം ആരക്കുഴ മീങ്കുന്നത്ത്‌ ആക്കാന്തിരി ജോയിയുടെ ഉടമസ്‌ഥതയിലുള്ള പാറമടയില്‍ ടിപ്പര്‍ ലോറി ടോറസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ടിപ്പര്‍ ലോറിയുടമ ആലപ്പുഴ പാണാവള്ളി അരശേരിച്ചിറ റഷീദ്‌ (46) മരിച്ചത്‌. സംഭവം അപകടമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്‌. പിന്നീടാണ്‌ ടിപ്പര്‍ ലോറി ഡ്രൈവര്‍ ലത്തീഫിനെ കസ്‌റ്റഡിയില്‍ എടുത്തത്‌. മൂവാറ്റുപുഴ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഇന്നലെ റിമാന്‍ഡ്‌ ചെയ്‌തു.

 
സംഭവം ഇങ്ങനെ:

ലത്തീഫ്‌ ഓടിച്ചിരുന്ന ടിപ്പര്‍ ലോറിയുടെ ഉടമയായിരുന്നു റഷീദ്‌. സ്വന്തം വണ്ടിയില്‍ ക്ലീനറായിട്ടാണ്‌ റഷീദ്‌ ജോലി ചെയ്‌തിരുന്നത്‌. റഷീദും ലത്തീഫും തമ്മില്‍ നേരത്തെ വാക്കേറ്റം നടന്നിരുന്നു. ലോറിയുടെ ക്യാബിനില്‍ ഡ്രൈവര്‍ക്കൊപ്പം റഷീദും ഉണ്ടായിരുന്നു. പാറമടയില്‍ നിന്ന്‌ ലോഡുമായി ഇറക്കം ഇറങ്ങുമ്പോള്‍ റഷീദ്‌ ഇരുന്നഭാഗം എതിരേവന്ന ടോറസില്‍ ഇടിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റഷീദ്‌ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. ലോറിയുടെ ഇടത്തേ സീറ്റിലിരുന്ന റഷീദ്‌, ഇടിയുടെ ആഘാതത്തില്‍ ടോറസിനും ടിപ്പറിനും ഇടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

 

 

 

ടിപ്പറിന്റെ ബ്രേക്ക്‌ നഷ്‌ടമായി അപകടമുണ്ടായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി. എന്നാല്‍, ഇടത്തേ സീറ്റിലിരുന്ന റഷീദ്‌ അപകടത്തില്‍ പരുക്കേറ്റു മരിച്ചതിലും നല്ല വീതിയുള്ള റോഡില്‍, ഇടതുവശം ചേര്‍ന്ന്‌ ടോറസില്‍ ഇടിച്ചതും സംശയത്തിനിടയാക്കി. മാത്രവുമല്ല, ലത്തീഫിന്റെ കൈയില്‍ കടിയേറ്റ പാടും ഉണ്ടായിരുന്നു. അകടത്തില്‍ ലത്തീഫിന്‌ ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല എന്നതും സംശയം അയാളിലേക്ക് നീളാൻ കാരണമായി.

ബസ്സിൽ ഭാര്യയെ പലവട്ടം കടന്നുപിടിച്ചു; ചോദ്യം ചെയ്ത യുവാവിനെ പോലീസ് ചെയ്തത് !

നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം ഇങ്ങനെയോ ? കാത്തിരിക്കുന്നത് വലിയ അപകടം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments